ശബരിമല: കനകദുർഗയ്ക്കൊപ്പം നേരത്തെ ദർശനം നടത്തിയ ബിന്ദു വീണ്ടും ശബരിമലയിലേക്ക് എത്തുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് പ്രതിഷേധക്കാർ സന്നിധാനത്ത് സംഘടിച്ചു. ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ ഭക്തജനത്തിരക്ക് ശരാശരിയാണ്. യുവതി പ്രവേശന വിധി നിലനിൽക്കുന്നുവെങ്കിലും ഇത്തവണ അധികം പൊലീസിനെ വിന്യസിച്ചിട്ടില്ല. അതേസമയം, നിലയ്ക്കലിൽ നിന്ന് സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നില്ല.
കനകദുർഗ്ഗയ്ക്കൊപ്പം നേരത്തെ ദർശനം നടത്തിയ ബിന്ദു വീണ്ടും ശബരിമലയിലേക്ക് വരുന്നുവെന്ന അഭ്യൂഹത്തെതുടർന്ന് സന്നിധാനത്ത് പ്രതിഷേധക്കാർ ഒത്തുകൂടി. എന്നാൽ ബിന്ദുവിന്റെ വരവ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെക്കുറെ കെട്ടടങ്ങി.
അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടായി. ഇടവം ഒന്നിന് നട തുറന്നപ്പോൾ സംസ്ഥാനത്തുനിന്നുള്ള ഭക്തരുടെ എണ്ണവും ശരാശരിയാണ്. യുവതീ പ്രവേശ വിധി നിലനിൽക്കുന്നുവെങ്കിലും ഇക്കുറി കാര്യമായി പൊലീസിനെ വിന്യസിച്ചിട്ടില്ല. സ്വകാര്യവാഹനങ്ങൾ നേരത്തെതിനു സമാനമായി നിലയ്ക്കലിൽ തടയുന്നുണ്ട്. നിലയ്ക്കൽ നിന്ന് കെഎസ്ആർടിസി ബസിൽ വേണം പമ്പയിൽ എത്താൻ. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര ആരംഭിക്കുന്ന ഇടത്ത് വനിതാ പൊലീസിന്റെ പരിശോധനയുണ്ട്.
യുവതി പ്രവേശ വിധിയിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bindu and kanagadurga, Sabarimala issue, Sabarimala protesters, Sabarimala Verdict, Sabarimala woman entry, ശബരിമല, ശബരിമല പ്രക്ഷോഭം, സ്ത്രീപ്രവേശനം