• HOME
  • »
  • NEWS
  • »
  • kerala
  • »
  • SABARIMALA: വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണമെന്ന് അഡ്വ. വി. ഗിരി

SABARIMALA: വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണമെന്ന് അഡ്വ. വി. ഗിരി

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിലെ വ്യാഖ്യാനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ആരെയും ഒഴിവാക്കി നിര്‍ത്തുകയല്ല. ആ തത്വങ്ങള്‍ക്ക് ഇവിടെ ബന്ധമില്ലെന്നും ഗിരി

ശബരിമല

ശബരിമല

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ യുവതികള്‍ക്ക് നിയന്ത്രണമെന്ന് തന്ത്രിക്കുവേണ്ടി ഹാജരായ അഡ്വ. വി. ഗിരി വാദിച്ചു. നൈഷ്ഠിക ബ്രഹമചാരിയാണ് അയ്യപ്പ പ്രതിഷ്ഠ. ശബരിമലയിൽ തന്ത്രിക്ക് പ്രത്യേക അവകാശം ഉണ്ട്. ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകമാണ്. എല്ലാ യുവതികള്‍ക്കും ക്ഷേത്ര ആചാരം ചോദ്യം ചെയ്യാന്‍ ആകില്ല. തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. ശബരിമല അയ്യപ്പന് പ്രത്യേക സ്വഭാവമാണ്. അതാണ് ബ്രഹ്മചര്യം. മറ്റു ക്ഷേത്രങ്ങള്‍ പോലെയല്ലെന്നും ഗിരി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിലെ വ്യാഖ്യാനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.
    ആരെയും ഒഴിവാക്കി നിര്‍ത്തുകയല്ല. ആ തത്വങ്ങള്‍ക്ക് ഇവിടെ ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

    Sabarimala Row LIVE: യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയം അല്ല, ക്ഷേത്രമാണ്; സിംഗ് വി

    പ്രതിഷ്ഠയുടെ സ്വഭാവത്തിനോട് ഇണങ്ങുന്ന വിധം ഭക്തര്‍ക്ക് ഭരണഘടനാ പരമായ അവകാശം ഉണ്ടെന്ന അഡ്വ. പരാശരന്‍റെ വാദത്തോട് വി. ഗിരിയും യോജിച്ചു. തൊട്ടുകൂടായ്മയ്ക്ക് ഈ ആചാരത്തില്‍ ഒന്നും ചെയ്യാന്‍ ഇല്ല. ആരാധന, പ്രതിഷ്ഠയും, വിശ്വാസം തുടങ്ങിയവ ചോദ്യം ചെയ്യാന്‍ അല്ലെന്നും തന്ത്രിയുടെ പരമാധികാരം സംരക്ഷിക്കണമെന്നും വി. ഗിരി വാദിച്ചു. ശബരിമലയിലേത് അനിവാര്യമായ മതാചാരം. ഭക്തര്‍ക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വി. ഗിരി വാദം അവസാനിപ്പിച്ചത്.

    Sabarimala: വിധിയിൽ പിഴവുണ്ടെന്ന് NSS; ആചാരങ്ങൾ റദ്ദാക്കിയത് ഗുരുതര പിഴവെന്ന് പരാശരന്‍റെ വാദം

    ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനഃപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്.
    First published: