• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവ്: അഡ്വ. ഇന്ദിര ജയ് സിങ്

ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവ്: അഡ്വ. ഇന്ദിര ജയ് സിങ്

യുവതി പ്രവേശനം തടയുന്നത് തൊട്ട് കൂടായ്മ തന്നെയാണ്. ശുദ്ധി ക്രിയ സ്ഥാപിക്കുന്നത് സ്ത്രീ മലിനയാണ് എന്നാണെന്നും ഇന്ദിര ജയ് സിംഗ്

sabarimala women entry

sabarimala women entry

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ശബരിമലയിൽ നടത്തിയ ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവാണെന്ന് അഡ്വ. ഇന്ദിരാ ജയ് സിങ് സുപ്രീം കോടതിയിൽ വാദിച്ചു. ശുദ്ധി ക്രിയ നടത്തിയത് തൊട്ട് കൂടായ്മ നില നില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. യുവതി പ്രവേശനം തടയുന്നത് തൊട്ട് കൂടായ്മ തന്നെയാണ്. ശുദ്ധി ക്രിയ സ്ഥാപിക്കുന്നത് സ്ത്രീ മലിനയാണ് എന്നാണെന്നും അവർ ചൂണ്ടിക്കാട്ടി. ശബരിമല സ്ത്രീപ്രവേശന വിധിയുടെ പുനഃപരിശോധന ഹർജിയുടെ മറുവാദത്തിനിടയിലാണ് അഡ്വ. ഇന്ദിരാ ജയ് സിങ് ഇക്കാര്യം പറഞ്ഞത്. ശബരിമല ദർശനം നടത്തിയ ബിന്ദുവിനും കനക ദുർഗയ്ക്കുംവേണ്ടിയാണ് അഡ്വ. ഇന്ദിരാ ജയ് സിങ് ഹാജരായത്.

    Sabarimala Row LIVE: യുവതീ പ്രവേശനത്തെ നേരത്തെ എതിർത്തിരുന്നില്ലേ? ദേവസ്വത്തോട് ജസ്റ്റിസ് ഇന്ദു മൽഹോത്ര

    ബിന്ദുവും കനകദുർഗയും വധഭീഷണി നേരിടുന്നുവെന്ന് ഇന്ദിര ജയ് സിങ് കോടതിയെ അറിയിച്ചു. ബിന്ദുവിന്റെ അമ്മയ്ക്ക് വധ ഭീഷണി ലഭിച്ചു. ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ സാമൂഹിക ബഹിഷ്‌കരണം നേരിടുന്നു. ശബരിമല ക്ഷേത്രം പൊതു ക്ഷേത്രം ആണ്. ആരുടെയും കുടുംബ ക്ഷേത്രം അല്ല. ഭരണഘടന യിലെ എല്ലാ വകുപ്പുകളും ശബരിമലക്കും ബാധകമാണ്. താന്‍ ക്ഷേത്രത്തില്‍ പോകണം എന്ന് വച്ചാല്‍ നിയമപരമായി ആര്‍ക്കും തടയാന്‍ കഴിയില്ല. തന്റെ വീട് ആണ് തന്റെ ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും തനിക്ക് കയറാം. അയ്യപ്പ സ്വാമി തന്നെ തടയില്ലയെന്നും ഇന്ദിര ജയ് സിംഗ് വാദിച്ചു. താന്‍ ഒരു വ്യക്തി ആണെങ്കില്‍ ക്ഷേത്രത്തില്‍ പോകാന്‍ എല്ലാ അധികാരവും ഭരണഘടന നല്‍കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

    ശബരിമല: സുപ്രീം കോടതിയിൽ കടുത്ത വാദപ്രതിവാദം

    ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനഃപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്.
    First published: