• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുക്തി അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല, ക്ഷേത്രമാണ്: അഭിഷേക് സിങ്‌വി

യുക്തി അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല, ക്ഷേത്രമാണ്: അഭിഷേക് സിങ്‌വി

ഇന്ദു മല്‍ഹോത്ര മാത്രമേ കൃത്യമായി നൈഷ്ഠിക ബ്രഹ്മചര്യ വാദങ്ങള്‍ കണക്കില്‍ എടുത്തുള്ളൂവെന്നു സിങ്‌വി

News18

News18

  • Last Updated :
  • Share this:
    ന്യൂഡൽഹി: യുക്തികൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ല, ക്ഷേത്രമാണെന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയുടെ വാദം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനുവേണ്ടിയാണ് അദ്ദേഹം കോടതിയിൽ ഹാജരായത്. ഇന്ദു മല്‍ഹോത്ര മാത്രമേ കൃത്യമായി നൈഷ്ഠിക ബ്രഹ്മചര്യ വാദങ്ങള്‍ കണക്കില്‍ എടുത്തുള്ളൂവെന്നു സിങ്‌വി ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ അത് പരാമര്‍ശിച്ചു പോയതെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    Sabarimala Row LIVE: യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയം അല്ല, ക്ഷേത്രമാണ്; സിംഗ് വി

    പ്രത്യേക രൂപ ഭാവങ്ങളിലാണ് വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നതെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ നൈഷ്ഠിക ബ്രഹാമചര്യ ഭാവമാണുള്ളത്. അത് അംഗീകാരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ എല്ലാം ഇല്ലാതാകും. സ്ത്രീകളെയോ പുരുഷന്മാരെയോ മതത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കുന്നില്ല. പ്രതിഷ്ഠയുടെ സ്വഭാവ പ്രകാരമാണ് ഒഴിവാക്കലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

    SABARIMALA: വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണമെന്ന് അഡ്വ. വി. ഗിരി

    പൗരാവകാശ നിയമം 25,26 അനുച്ഛേദങ്ങളുമായി ചേര്‍ത്ത് വേണം വായിക്കാനെന്ന് മനു അഭിഷേക് സിങ്‌വി വാദിച്ചു. ഭരണഘടന ധാര്‍മ്മികത എന്നത് കോടതി സമീപകാല വിധികളില്‍ ഉപയിഗിച്ചിട്ടുണ്ട്. 25,26 അനുച്ഛേദങ്ങളുടെ വ്യാഖ്യാനത്തില്‍ ഭരണഘടന ധാര്‍മ്മികത വ്യക്തിപരമാകാം. ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍ മതാചാരങ്ങളിലെ യുക്തി അളക്കുന്നത് ശരിയല്ല. അതില്‍ ഭരണഘടനാ ധാര്‍മ്മിക ഉപയോഗിക്കുന്നത് ഉചിതമല്ല. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസമാണ്. അത് ഭരണഘടന ധാര്‍മികത കൊണ്ട് അളക്കരുതെന്നും അദ്ദേഹം വാദിച്ചു.

    Sabarimala: വിധിയിൽ പിഴവുണ്ടെന്ന് NSS; ആചാരങ്ങൾ റദ്ദാക്കിയത് ഗുരുതര പിഴവെന്ന് പരാശരന്‍റെ വാദം

    ശബരിമല പുനഃപരിശോധന ഹർജിയിൽ സിങ്‌വി ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് ദേവസ്വം ബേര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി രംഗത്തെത്തി. നേരത്തെ ബോര്‍ഡിന് വേണ്ടി ഹാജരായ സിങ്‌വി ഇപ്പോൾ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു. അത് ഭിന്ന താല്‍പ്പര്യമെന്ന് ദ്വിവേദി ചൂണ്ടിക്കാണിച്ചു. എന്നാല്‍ താന്‍ ബോര്‍ഡിന് വേണ്ടിയല്ല ഹാജരാകുന്നതെന്ന് സിങ്‌വി പറഞ്ഞു. മുന്‍ ബോര്‍ഡ് ചെയര്‍മാന് വേണ്ടിയാണ് ഹജരാകുന്നതെന്ന് സിങ്‌വി വ്യക്തമാക്കി.

    ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനഃപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്.
    First published: