• HOME
  • »
  • NEWS
  • »
  • kerala
  • »
  • SABARIMALA: ദേവസ്വംബോർഡ‍് ഭക്തർക്കൊപ്പമല്ലെന്ന് തെളിഞ്ഞു: പന്തളം കൊട്ടാരം

SABARIMALA: ദേവസ്വംബോർഡ‍് ഭക്തർക്കൊപ്പമല്ലെന്ന് തെളിഞ്ഞു: പന്തളം കൊട്ടാരം

'ആരെങ്കിലും കണ്ണുരുട്ടി കാണിക്കുന്നതിന് അനുസരിച്ചാകരുത് ദേവസ്വം ബോർഡ് നിലപാട് സ്വീകരിക്കേണ്ടത്'

പി ജി ശശികുമാര വർമ

പി ജി ശശികുമാര വർമ

  • Last Updated :
  • Share this:
    പന്തളം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ എടുത്ത നിലപാടിലൂടെ ദേവസ്വം ബോ‌ർഡും സംസ്ഥാന സർക്കാരും ഭക്തർക്കൊപ്പമല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പന്തളം കൊട്ടാരപ്രതിനിധി പി ജി ശശികുമാര വർമ പ്രതികരിച്ചു. ആരെങ്കിലും കണ്ണുരുട്ടി കാണിക്കുന്നതിന് അനുസരിച്ചാകരുത് ദേവസ്വം ബോർഡ് നിലപാട് സ്വീകരിക്കേണ്ടത്. വിധി പറയാൻ വൈകുന്നത് ശബരിമല സംഘർഷ ഭൂമിയാകും എന്ന് ആശങ്കയുണ്ട്. അനുകൂല വിധി അല്ലെങ്കിൽ ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

    തുല്യതയാണ് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങളെ സർക്കാർ പറ്റിച്ചിരിക്കുകയാണ്. സർക്കാരിന്റെ യഥാർത്ഥ നിലപാട് ഇപ്പോൾ പുറത്തായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുനഃപരിശോധനാ ഹർജികൾ ഇന്ന് കോടതി പരിഗണിച്ചപ്പോൾ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ തിരുവാഭരണ മാളികയ്ക്ക് മുന്നിൽ പ്രാർത്ഥനാ യജ്ഞം നടത്തിയിരുന്നു. രാജപ്രതിനിധി മൂലം തിരുന്നാൾ രാഘവവർമ്മ രാജ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

    First published: