• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല: സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റി വച്ച് പരമോന്നത നീതിപീഡത്തിന്റെ വിധി അംഗീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റി വച്ച് പരമോന്നത നീതിപീഡത്തിന്റെ വിധി അംഗീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ പരിഗണിക്കണമോയെന്ന കാര്യത്തിൽ നാളെ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് മന്ത്രി കടകംപള്ളി നിലപാട് വ്യക്തമാക്കിയത്.

    Also Read- വിശ്വാസമോ ഭരണഘടനയോ ?ശബരിമല കേസിൽ വിധി നാളെ

    വ്യാഴാഴ്ച രാവിലെ 10.30നാണ് സുപ്രീംകോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത്. യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ 65 പുനഃപരിശോധനാ ഹർജികളിലാണ് വിധി. ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വർഷത്തിലേറെ പിന്നിടുമ്പോഴാണ് പുനഃപരിശോധന ഹർജികളിൽ വിധി വരുന്നത്. മണ്ഡലകാല പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കാനിരിക്കെയാണ് പുനഃപരിശോധന ഹർജികളിൽ വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
    First published: