• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Sabarimala: പമ്പയിലും പ്രതീക്ഷ മങ്ങി കെഎസ്ആർടിസി; ദിവസവരുമാനത്തിൽ കുറവ്

ചെറു വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതാണ് കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയത്

News18 Malayalam | news18-malayalam
Updated: November 22, 2019, 1:23 PM IST
Sabarimala: പമ്പയിലും പ്രതീക്ഷ മങ്ങി കെഎസ്ആർടിസി; ദിവസവരുമാനത്തിൽ കുറവ്
ksrtc hc
  • Share this:
കെഎസ്ആർടിസിയുടെ വരുമാനത്തിൽ ശബരിമല സർവീസുകൾ നൽകുന്ന സംഭാവന ചെറുതല്ല. സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ നിന്നായി  നൂറുകണക്കിന് സർവീസുകളാണ് അയ്യപ്പഭക്തർമാരുമായി പമ്പയിൽ എത്തുന്നത്. ഉയർന്ന നിരക്ക് വാങ്ങി സർവീസ് നടത്തുമ്പോഴും സീറ്റ് നിറയെ ഭക്തരുമായി ബസ് പമ്പിൽ എത്തുമ്പോൾ കെഎസ്ആർടിസിക്ക് ലഭിക്കുന്ന ആശ്വാസം ഇരട്ടിയാണ്. അതിനാണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

പ്രതിസന്ധി നിലക്കൽ- പമ്പ സർവീസുകൾക്ക് 

ചെറു വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതാണ് കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയത്. ദീർഘദൂര സർവീസുകളെയും  ബാധിക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം പ്രതിസന്ധി നിലക്കൽ പമ്പ ചെയിൻ സർവീസുകളെ ആണ്. 136 ബസ്സുകളാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും സർവീസ് നടത്താനായി എത്തിച്ചേരുന്നത്. ചെറു വാഹനങ്ങളിൽ ഭക്തർ എത്താൻ തുടങ്ങിയതോടെ ഇതിൽ 25 ബസുകൾ തിരിച്ചയച്ചു. 500 ജീവനക്കാരുള്ളതിൽ 200 പേരെയും കെഎസ്ആർടിസി മടക്കി.

വരുമാനത്തിലും ഭീമമായ നഷ്ടം

ചെറുവാഹനങ്ങൾ വന്നതോടെ വരുമാനം പകുതിയായി താഴ്ന്ന കാഴ്ച്ചയാണ് പമ്പയിൽ ഉള്ളത്. വൃശ്ചികം ഒന്നിന് 39 ലക്ഷം രൂപ നിലക്കൽ പമ്പ സർവീസിൽ നിന്ന് മാത്രമായി കെഎസ്ആർടിസിക്ക് ലഭിച്ചു. ചെറുവാഹനങ്ങൾ കടത്തിവിട്ട ആദ്യദിനം അത് 33 ലക്ഷമായി കുറഞ്ഞു. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം ദിവസ വരുമാനം വെറും 19 ലക്ഷം ആണ്. നിലക്കൽ നിന്ന് പമ്പ വരെ എത്താൻ എസി ബസ്സുകൾക്ക് 75 രൂപയും സാധാരണ ബസ്സുകൾക്ക് 40 രൂപയുമാണ് നിരക്ക്.

ദീർഘദൂര സർവീസുകളിലും ഈ വരുമാനനഷ്ടം പ്രകടമാണ്. ശബരിമല സർവീസുകൾക്ക് താൽക്കാലിക ജീവനക്കാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞത് ജീവനക്കാരുടെ വിന്യാസത്തിലും കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ആദ്യദിവസം കണ്ടക്ടർമാർ ഇല്ലാതെ സർവീസ് ആരംഭിച്ചിരുന്നെങ്കിലും ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് കണ്ടക്ടർമാരെ നിയോഗിക്കാൻ കെഎസ്ആർടിസി നിർബന്ധമാക്കുകയായിരുന്നു. ഇതും ഭീമമായ ചെലവാണ് കെഎസ്ആർടിസിക്ക് വരുത്തുന്നത്.Also Read- ശബരിമല വികസനം: കേരളം മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി
First published: November 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍