നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല നട ഇന്ന് അടയ്ക്കും; കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16ന് തുറക്കും

  ശബരിമല നട ഇന്ന് അടയ്ക്കും; കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16ന് തുറക്കും

  ചിങ്ങമാസത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്ച രാത്രി 9ന് ഹരിവരാസനം പാടി നട അടയ്ക്കും

  ശബരിമല

  ശബരിമല

  • Share this:
   പമ്പ: ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. നിറപുത്തിരി പൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കായ തുറന്ന നട ഇന്ന് രാത്രി ഒന്‍പതിന് മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ചതയം ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് നട തുറന്നത്. നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു.

   ചിങ്ങമാസത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്ച രാത്രി 9ന് ഹരിവരാസനം പാടി നട അടയ്ക്കും. സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5ന് കന്നിമാസ പൂജകള്‍ക്കായി തുറക്കുക. 21ന് ക്ഷേത്രനട അടയ്ക്കും.

   ചതയം ദിനത്തിലും ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിയുടെ വകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയര്‍മാന്‍ വൈ ബി സുബ്ബ റെസ്റ്റി, ഗുരുവായൂര്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ ബ്രീജാകുമാരി എന്നിവര്‍ ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി.

   Onam 2021 | ഇന്ന് ചതയദിനം; യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന് ജയന്തി

   ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്‍ഷിക ദിനമാണിന്ന്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഗരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ യുഗപ്രഭാവനായ ഒരു വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.

   1922 നവംബര്‍ 15ന് ശിവഗിരിയിലെത്തിയ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ യുഗ പ്രഭാവനായ ഗുരുവിനെ കുറിച്ച് സന്ദര്‍ശക ഡയറിയില്‍ കുറിച്ചതും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ്. 'ശ്രീ നാരായണഗുരുവിനു തുല്യനായ, അദ്ദേഹത്തെക്കാള്‍ മികച്ച ഒരു മഹാപുരുഷനെയും എനിക്കു ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാന്‍ ഒരുകാലത്തും മറക്കുകയില്ല'

   നാണു ആശാന്‍ എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇക്കുറി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ആഘോഷങ്ങളാകും സംസ്ഥാനത്ത് നടക്കുക. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമിത്തിലാ ഗുരു സമാധിയായത്.

   ഗുരുവിന്റേതായി നിരവധി വചനങ്ങളാണ് നാം കേട്ടുശീലിച്ചിട്ടുള്ളത്. അവയൊക്കെ ഒരു നൂറ്റാണ്ടിന് ശേഷവും ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും വ്യക്തി ശുചിത്വം, ആര്‍ഭാട രഹിത വിവാഹം എന്നിവയെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകള്‍.

   കോവിഡ് കാലത്ത് ആള്‍ക്കൂട്ടമൊഴിവാക്കി വിവാഹങ്ങള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ നടപ്പാകുന്നത് ഗുരുദേവന്‍ മുന്നോട്ടുവച്ച ലളിത വിവാഹമെന്ന ആശയമാണ്. ആര്‍ഭാടത്തോടെയുള്ള വിവാഹച്ചടങ്ങിനെ അദ്ദേഹം എതിര്‍ത്തെന്നു മാത്രമല്ല, വലിയ തുക ചെലവു ചെയ്യാന്‍ മോഹിക്കുന്ന രക്ഷിതാക്കള്‍ ആ തുക മക്കള്‍ക്കായി സേവിങ്‌സ് ബാങ്കിലിടണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. 'ഒരു വിവാഹത്തിനു കൂടിയാല്‍ പത്തുപേര്‍ മാത്രമേ ആകാവൂ. വധൂവരന്മാര്‍, അവരുടെ മാതാപിതാക്കന്മാര്‍, ദമ്പതികളുടെ ഓരോ സഖികള്‍, ഒരു പുരോഹിതന്‍, ഒരു പൗരപ്രധാനി ഇപ്രകാരമാണ് പത്തുപേര്‍'.- ഇതായിരുന്നു ഗുരു വചനം.
   Published by:Jayesh Krishnan
   First published:
   )}