നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Local Body Elections 2020 | വോട്ട് ചെയ്യാന്‍ കഴിയാതെ ശബരിമല തന്ത്രിയും ദേവസ്വം ജീവനക്കാരും മേല്‍ശാന്തിമാരും

    Local Body Elections 2020 | വോട്ട് ചെയ്യാന്‍ കഴിയാതെ ശബരിമല തന്ത്രിയും ദേവസ്വം ജീവനക്കാരും മേല്‍ശാന്തിമാരും

    ചുരുക്കം ചില ജീവനക്കാര്‍ വോട്ട് ചെയ്യാന്‍ അവധി വാങ്ങി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

    ശബരിമല

    ശബരിമല

    • News18
    • Last Updated :
    • Share this:
    കോവിഡ് പ്രതിസന്ധി മൂലം സമയം തെറ്റി തെരഞ്ഞെടുപ്പ് വന്നതാണ് ശബരിമലയിലുള്ള പലരുടെയും വോട്ട് മുടങ്ങിയത്. ഇതില്‍ പ്രധാനിയാണ് തന്ത്രി കണ്ഠര് രാജീവര്. രാജ്യത്തിന്റെ എത് കോണിലാണെങ്കിലും ചെങ്ങനൂരിലെത്തി ജനാധിപത്യവകാശം ക്യത്യമായി നിര്‍വ്വഹിക്കാറുണ്ട് കണ്ഠര് രാജീവര്. എന്നാൽ, അതിന് കഴിയാതെ വരുന്നതിൽ ദുഖമുണ്ടെന്ന് തന്ത്രി പറഞ്ഞു.

    ഇക്കുറി മലയിറങ്ങിയാല്‍ പൂജ മുടങ്ങുമെന്നതാണ് വോട്ട് ഉപേക്ഷിക്കുവാന്‍ കാരണം.

    You may also like:കുഞ്ഞിന് ഈ രണ്ടു പേരുകളിൽ ഏതെങ്കിലും ഒന്ന് നൽകണം; എങ്കിൽ 60 വർഷത്തേക്ക് ഡോമിനോസ് പിസ നൽകും [NEWS]മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി; മുഖക്കുരു മാറ്റാനുള്ള 'മരുന്ന്' വീട്ടിൽ തന്നെയുണ്ട് [NEWS] Local Body Elections 2020 | വോട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ നടി; വോട്ട് ചെയ്യാൻ അയ്യപ്പനും ക്യൂവിൽ ഉണ്ടല്ലോയെന്ന് കമന്റുകൾ [NEWS]

    ശബരിമല മേല്‍ശാന്തിയായ ജയരാജ് പോറ്റിക്കും, മാളികപ്പുറം മേല്‍ശാന്തി രെജികുമാറിനും ഇക്കുറി വോട്ട് ചെയ്യാന്‍ കഴിയില്ല.

    ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിങ്ങളില്‍ ജോലി നോക്കുന്ന ദേവസ്വം ജീവനക്കാര്‍, ദേവസ്വത്തിന്റെ താല്‍ക്കാലിക ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരില്‍ നല്ലൊരു വിഭാഗത്തിനും ഇക്കുറി വോട്ട് മുടങ്ങും. ഇവരില്‍ പലര്‍ക്കും തപാല്‍ വോട്ട് സൗകര്യമില്ല.



    മാത്രമല്ല നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങി വരണമെങ്കില്‍ പലര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണം. എന്നാല്‍, ചുരുക്കം ചില ജീവനക്കാര്‍ വോട്ട് ചെയ്യാന്‍ അവധി വാങ്ങി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
    Published by:Joys Joy
    First published:
    )}