ശബരിമല സ്ത്രീ പ്രവേശനവിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സർക്കാരിനും ദേവസ്വം ബോർഡിനും നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു. ഇന്ന് മൂന്ന് മണിക്കാണ് ശബരിമല വിധിക്കെതിരായ 50 റിവ്യൂ ഹർജികൾ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിൽ പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.