നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala| പരമേശ്വരൻ നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി ശംഭു നമ്പൂതിരി

  Sabarimala| പരമേശ്വരൻ നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി ശംഭു നമ്പൂതിരി

  സന്നിധാനത്ത് രാവിലെ നടന്ന നറുക്കെടിപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തത്.

  ശബരിമല

  ശബരിമല

  • Share this:
   ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ മാവേലിക്കര തട്ടാരമ്പലം കളിയ്ക്കൽ മഠം എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ്. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രങ്ങളിലെയും മേൽശാന്തിയായി ഇരുന്നിട്ടുണ്ട്. നിലവിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

   മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് കല്ലായി ഋഷി നിവാസിൽ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ തിരഞ്ഞെടുത്തു. സന്നിധാനത്ത് രാവിലെ നടന്ന നറുക്കെടിപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ രണ്ട് കുട്ടികളാണ് നറുക്ക് എടുത്തത്.

   Sabarimala | കനത്ത മഴ: ശബരിമല തീര്‍ത്ഥാടനത്തിന് 17നും 18നും അനുവാദമില്ല

   കനത്ത മഴയുടെ (Heavy Rain)പശ്ചാത്തലത്തില്‍ ശബരിമല (Sabarimala) ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ പൂജാ തീർത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ (Divya S Iyer) ഉത്തരവായി.

   Also read- Kerala Rains | ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം കൂടി

   രണ്ടു ദിവസമായി പത്തനംതിട്ട (Pathanamthitta) ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്.

   Also Read- പെരുമഴയിൽ വിറങ്ങലിച്ച് കേരളം; ഇന്നലെ പെയ്ത മഴയുടെ കണക്ക്

   നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല.

   ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ പൊലീസ് മേധാവി, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് , റാന്നി തഹസില്‍ദാര്‍/ഇന്‍സിഡന്റ് കമ്മാണ്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

   Kerala Rains| കനത്ത മഴ; സംസ്ഥാനത്തെ 10 ഡാമുകളുടെ ഷട്ടറുകൾ കൂടി തുറന്നു

   കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍‌, പേപ്പാറ, അരുവിക്കര, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാലക്കാട് ജില്ലയിൽ പോത്തുണ്ടി, മലമ്പുഴ, തൃശൂർ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, പീച്ചി, വാഴാനി, പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ എന്നീ ഡാമുകളാണ് തുറന്നത്.

   Published by:Naveen
   First published:
   )}