• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശരണഘോഷം മുഴങ്ങി; അയ്യപ്പന്മാരെത്തി; ശബരിമല നട തുറന്നു

ശരണഘോഷം മുഴങ്ങി; അയ്യപ്പന്മാരെത്തി; ശബരിമല നട തുറന്നു

നിയുക്ത മേല്‍ശാന്തിമാരായ ജയരാമന്‍ നമ്പൂതിരിയേയും ഹരിഹരന്‍ നമ്പൂതിരിയേയും തന്ത്രി കലശാഭിഷേകം നടത്തി അവരോധിക്കും

sabarimala

sabarimala

  • Share this:
ശരണമന്ത്രഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകര്‍ന്നതോടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.

നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായ ജയരാമന്‍ നമ്പൂതിരിയേയും ഹരിഹരന്‍ നമ്പൂതിരിയേയും തന്ത്രി കലശാഭിഷേകം നടത്തി അവരോധിക്കും. വ്യാഴാഴ്ച വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക.



നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും.2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനകാലം പൂർത്തിയാക്കി ജനുവരി 20ന് നടയടക്കും.
Published by:Arun krishna
First published: