• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല നട തുറന്നു; സ്വർണ്ണംപൂശിയ പുതിയ വാതിൽ സമർപ്പിച്ചു

ശബരിമല നട തുറന്നു; സ്വർണ്ണംപൂശിയ പുതിയ വാതിൽ സമർപ്പിച്ചു

ചൊവ്വാഴ്ച രാവിലെ 7.30 നാണ് ഉത്സവത്തിന് കൊടിയേറുക

മീന മാസ പൂജകൾക്കും ഉത്സവത്തിനുമായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്

മീന മാസ പൂജകൾക്കും ഉത്സവത്തിനുമായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്

  • News18
  • Last Updated :
  • Share this:
    ശബരിമല: പത്തുദിവസത്തെ ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. നടതുറമ്പോൾതന്നെ അയ്യപ്പനെ ദർശിക്കാൻ നിരവധി ഭക്തരാണ് എത്തിയത്. തുടർന്ന് ശ്രീകോവിലിന്റെ സ്വർണ്ണംപൂശിയ പുതിയ വാതിലിന്റെ സമർപ്പണ ചടങ്ങ് നടന്നു. ഒരു കൂട്ടം ഭക്തരാണ് കാണിക്കയെന്ന രീതിയിൽ സ്വര്‍ണം പൊതിഞ്ഞ വാതിൽ അയ്യപ്പന് സമർപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ വന്നാൽ പൂശിയിരിക്കുന്ന സ്വർണം ഇളക്കി മാറ്റിയെടുക്കാവുന്ന രീതിയിലാണ് വാതിലിന്റെ നിർമ്മാണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറിയിച്ചു.

    ചൊവ്വാഴ്ച രാവിലെ 7.30 നാണ് ഉത്സവത്തിന് കൊടിയേറുക. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങ്. ഈ മാസം 21ന് ആണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പാ ആറാട്ടും നടക്കുക. ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷ ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ട്. വനിതാ പൊലീസ് അടക്കം 1000 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഉത്സവ ചടങ്ങുകൾ മാർച്ച് 21 ന് അവസാനിക്കും.

    യുവതീപ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രശ്നങ്ങളുടെ നടുവിലായിരുന്നു ശബരിമല. നിരോധാനാജ്ഞയടക്കം കനത്ത സുരക്ഷയായിരുന്നു മണ്ഡലകാലത്തടക്കം ഒരുക്കിയിരുന്നത്. എന്നാൽ ഇത്തവണ നട തുറക്കുമ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല.

    c
    First published: