• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | കുംഭമാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

Sabarimala | കുംഭമാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കുമാത്രമേ അനുമതിയുള്ളൂ. പ്രതിദിനം 15,000 പേര്‍ക്ക് ദര്‍ശനം നടത്താം.

ശബരിമല

ശബരിമല

  • Share this:
    ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല(Sabarimala) ക്ഷേത്രനട ശനിയാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എംഎന്‍ പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കൂ.

    വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കുമാത്രമേ അനുമതിയുള്ളൂ. പ്രതിദിനം 15,000 പേര്‍ക്ക് ദര്‍ശനം നടത്താം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ദര്‍ശനത്തിനെത്തുന്നവര്‍ കരുതണം.

    17ന് രാത്രി ഒന്‍പതിന് നടയടയ്ക്കും. പിന്നീട് മീനമാസ പൂജകള്‍ക്ക് ഉത്രം ഉത്സവത്തിനുമായി മാര്‍ച്ച് എട്ടിന് നട തുറക്കും. 18ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19ന് രാത്രി നടയടയ്ക്കും.

    Also Read-Trains Cancelled | തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

    Covid നിയന്ത്രണങ്ങളിൽ ഇളവ്; ഉത്സവങ്ങളില്‍ 1,500 പേർക്ക് പങ്കെടുക്കാം

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്(Covid) നിയന്ത്രണങ്ങളില്‍(Restriction) കൂടുതല്‍ ഇളവുകള്‍. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ്.

    ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് റോഡുകളില്‍ പൊങ്കാ ഇടാന്‍ അനുമതിയില്ല. മുന്‍വര്‍ഷത്തെപ്പോലെ വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണം.

    Also Read-SSLC, Plus Two പരീക്ഷാ തീയതികളിൽ മാറ്റമില്ല; മോഡൽ പരീക്ഷകൾ അടുത്ത മാസം 16ന് ആരംഭിക്കും

    72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവായതിന്റെ രേഖ കയ്യിലുള്ള 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനനുമതി. രോഗലക്ഷണങ്ങളില്ലാത്ത 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാഗങ്ങളോടൊപ്പം പങ്കെടുക്കാം.

    പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. പന്തലില്‍ ആഹാരസാധനം വിതരണം ചെയ്യാന്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
    Published by:Jayesh Krishnan
    First published: