നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    LIVE: നടയടച്ച സംഭവത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടും

  • News18 India
  • | January 04, 2019, 15:50 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    11:21 (IST)

    ശബരിമലയിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡിന്‍റെ ചുമതലയല്ലെന്ന് പ്രസിഡന്‍റ് എ പത്മകുമാർ. പുറത്തെ പ്രതിഷേധങ്ങൾ  തീർത്ഥാടനത്തെ ബാധിക്കുന്നില്ലെന്നും പത്മകുമാർ ന്യൂസ് 18നോട് പറഞ്ഞു.

    11:20 (IST)

    പൊലീസിനെതിരെ യുവതികൾ: ദർശനത്തിന് എത്തുന്ന വിവരം ചോർന്നത് പൊലീസിൽ നിന്നെന്ന് യുവതികൾ.

    11:3 (IST)

    പൊലീസിനെതിരെ യുവതികൾ: ദർശനത്തിന് എത്തുന്ന വിവരം ചോർന്നത് പൊലീസിൽ നിന്നെന്ന് യുവതികൾ.

    7:58 (IST)

    പൊലീസ് ബലം പ്രയോഗിച്ചാണ് യുവതികളെ പമ്പയിലേക്ക് മാറ്റിയത്. പുലർച്ചെ നാലരയോടെ ആയിരുന്നു ഇവർ ദർശനം നടത്തുന്നതിനായി എത്തിയത്.

    7:53 (IST)

    യുവതികളെ തിരിച്ചിറക്കി. പൊലീസ് വാഹനത്തിൽ പമ്പയിലേക്ക് കൊണ്ടുപോയി.

    7:47 (IST)

    കണ്ണൂർ സ്വദേശികളായ രേഷ്മയും ഷനിലയുമാണ് മല കയറാൻ എത്തിയത്. നീലിമലയിൽ വെച്ച് കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവരെ തിരിച്ചിറക്കുന്നത്. 

    7:45 (IST)

    ശബരിമല ദർശനം നടത്താൻ എത്തിയ യുവതികളെ തിരിച്ചിറക്കുന്നു. യുവതികളെ പൊലീസ് പമ്പയിലേക്ക് മാറ്റുന്നു.

    7:40 (IST)

    ആറു പുരുഷൻമാർ ഉൾപ്പെടെ എട്ടുപേർ അടങ്ങുന്ന സംഘമാണ് ദർശനത്തിനായി എത്തിയത്.

    7:35 (IST)

    നൂറു ദിവസമായി വ്രതത്തിൽ ശബരിമലയിൽ ദർശനം നടത്താൻ എത്തിയ സംഘത്തെ നീലിമലയിൽ പൊലീസ് തടഞ്ഞു. മുന്നോട്ടു പോകാൻ അനുവദിക്കാൻ കഴിയില്ലെന്ന് പൊലീസ്. സുരക്ഷ നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് എത്തിയതെന്നും പിന്തിരിയില്ലെന്നും യുവതികൾ. നൂറു ദിവസത്തെ വ്രതമെടുത്താണ് എത്തിയതെന്നും യുവതികൾ.

    7:29 (IST)

    ശബരിമലയിൽ ദർശനത്തിന് എത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. നീലിമലയിലാണ് പൊലീസ് തടഞ്ഞത്.

    സ്ത്രീപ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ച സംഭവത്തിൽ തന്ത്രിയോട് വിശദീകരണ തേടാൻ ദേവസ്വം ബോഡ് തീരുമാനിച്ചു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയക്ക് എതിരെന്നും ദേവസ്വം ബോഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ശബരിമല പ്രശ്നം പാർലമെന്‍റിൽ ചർച്ചയായി. കേരളത്തിൽ നിന്നുള്ള പി കരുണാകരൻ എം പിയാണ് വിഷയം പാർലമെന്‍റിൽ ആദ്യം ഉന്നയിച്ചത്. മതത്തെ യുക്തി കൊണ്ട് അളക്കരുതെന്ന് ബിജെപി അംഗം മീനാക്ഷി ലേഖി പറഞ്ഞു.

    ഹർത്താലിന്‍റെ തുടർച്ചയായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീണ്ടും അക്രമം. പാലക്കാട്, അടൂർ, തിരുവനന്തപുരം ജില്ലയിലെ എന്നിവിടങ്ങളിൽ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായി. അടൂരിൽ പുലർച്ചെയുണ്ടായ ആക്രമണത്തിൽ മുപ്പതോളം വീടുകൾക്ക് കേടുപാടു പറ്റി. പാലക്കാട് നഗരസഭയിലും കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ നിലവിൽവന്നു.

    കോഴിക്കോട് പേരാമ്പ്രയിൽ മലമ്പാർ ദേവസ്വം ബോർഡ് അംഗം ശശികുമാറിന്‍റെ വീടിന് നേരെ ബോംബേറുണ്ടായി. സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട്  നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 745 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

    ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. 559 കേസുകളിലായാണ് 745 പേരെ അറസ്റ്റു ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിനാണ് കൂടുതൽ പേർക്കെതിരെയും കേസ്. 628 പേരെ വീട്ടു തടങ്കലിൽ ആക്കിയിട്ടുണ്ട്. ഇവരിൽ ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അക്രമികളെ കണ്ടെത്താൻ ഓപ്പറേഷൻ 'ബ്രോക്കൺ വിൻഡോ എന്ന പേരിലാണ് തെരച്ചിൽ നടത്തുക.