HOME » NEWS » Kerala » SABARIMALA TEMPLE TO OPEN JULY 16 RESTRICTED ENTRY OF DEVOTEES TO SABARIMALA FOR MASA POOJA

Sabarimala | ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം; ഈ മാസം 16ന് നട തുറക്കും

ജൂലൈ 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഒരു ദിവസം 5000 ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കും.

News18 Malayalam | news18-malayalam
Updated: July 10, 2021, 6:23 PM IST
Sabarimala | ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം; ഈ മാസം 16ന് നട തുറക്കും
ശബരിമല
  • Share this:
തിരുവനന്തപുരം: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് തുറക്കും. ഇത്തവണ മാസപൂജയ്ക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന് ശേഷം ഭക്തർക്ക് പ്രവേശനം നൽകിയിരുന്നില്ല. ജൂലൈ 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഒരു ദിവസം 5000 ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിംഗ് സം വിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊവിഡ്- 19ന് എതിരായ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും.

കർക്കിടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഈ മാസം (ജൂലൈ )16 ന് വൈകുന്നേരം അഞ്ചു മണിക്കാണ് തുറക്കുന്നത്.17 മുതൽ മാത്രമെ ഭക്തർക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം ലഭിക്കും. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് ഇക്കുറി ശബരിമല അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ. വെർച്വൽ ക്യൂബുക്കിംഗിലൂടെ ശബരിമല കയറാൻ അനുമതി ലഭിക്കുന്നവർ
48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. കൊവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും.

കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല.

മെസിയുടെ പേരിൽ പുഷ്പാഞ്ജലിയും ഭാഗ്യസൂക്താർച്ചനയും; കോപ്പ ഫൈനൽ ജയിക്കാൻ വഴിപാട് നേർന്ന് ആരാധകർ

ആരാധകർ കാത്തിരുന്ന സ്വപ്നസമാനമായ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കോപ്പ അമേരിക്കയിൽ ആര് മുത്തമിടും? ബ്രസീലോ അതോ അർജന്‍റീനയോ? ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ പോലെ തന്നെ ഈ കേരളക്കരയിലെ കാൽപ്പന്ത് പ്രേമികളും ആവേശത്തിലാണ്, ഒപ്പം ഉദ്വേഗത്തോടെയാണ് അവർ ഫൈനലിനായി കാത്തിരിക്കുന്നത്. ലയണൽ മെസി എന്ന ലോകോത്തര താരം ഒരു കോപ്പ കിരീടം പോലുമില്ലാതെ ബൂട്ടഴിയ്ക്കേണ്ടിവരുമോ? മെസിയുടെ ആരാധകർ അത്രയൊന്നും ഇഷ്ടപ്പെടാത്ത കാര്യമാണിത്. അതുകൊണ്ടുതന്നെ എങ്ങനെയും കോപ്പ അമേരിക്ക ഫൈനൽ മെസിയും കൂട്ടരും ജയിക്കണമെന്നാണ് ആരാധകരുടെ പ്രാർഥന.

ഏതായാവും മത്സരം ജയിക്കാനായി ആരാധകർ മെസിയുടെ പേരിൽ ക്ഷേത്രത്തിൽ വഴിപാട് കഴിച്ചിരിക്കുകയാണ്. ആലപ്പുഴ ചേർത്തല തൈക്കാട്ടുശേരി പുന്നക്കീഴിൽ ശ്രീഭഗവതി ക്ഷേത്രത്തിലാണ് മെസിയുടെ പേരിൽ വഴിപാട് നേർന്നിരിക്കുന്നത്. അർജന്‍റീന താരത്തിന്‍റെ പേരിൽ ഒരു പുഷ്പാഞ്ജലിയും ഒരു ഭാഗ്യസൂക്താർച്ചനയുമാണ് ആരാധകർ നേർന്നിരിക്കുന്നത്. ഈ വഴിപാടുകൾ നേർന്നതിന്‍റെ രസീതുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
Published by: Anuraj GR
First published: July 10, 2021, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories