Sabarimala Darshan | മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 14 ന് തുറക്കും; ഭക്തർക്ക് പ്രവേശനമില്ല

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസപൂജ സമയത്തും അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കുകയില്ല.

News18 Malayalam | news18-malayalam
Updated: June 12, 2020, 4:19 PM IST
Sabarimala Darshan | മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 14 ന് തുറക്കും; ഭക്തർക്ക് പ്രവേശനമില്ല
sabarimala
  • Share this:
തിരുവനന്തപുരം: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഈ മാസം ഞായറാ‍ഴ്ച തുറക്കും. 14 ന് വൈകിട്ട്  5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്കുകള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പതിവ് പൂജകള്‍ ഒന്നും ഉണ്ടാവില്ല. 15 ന് ആണ് മിഥുനം ഒന്ന്. അന്നേദിവസം പുലര്‍ച്ചെ തിരുനട തുറന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടത്തും.

TRENDING:സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് നീക്കി[NEWS]ഒരു തടവെയല്ല ആയിരം തടവൈ; കോയമ്പത്തൂർ മുതൽ മതുരൈ വരെ; 1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്നാട് [PHOTOS]‍‍മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]

മണ്ഡപത്തില്‍ ഗണപതിഹോമം നടക്കും. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസപൂജ സമയത്തും അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കുകയില്ല. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമെ ഉണ്ടാവൂ.

ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവുകയില്ല. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി ശബരിമല ശ്രീകോവില്‍ നട അടയ്ക്കും. ജൂലൈമാസം 15 മുതല്‍ 20 വരെയായിരിക്കും കര്‍ക്കിടകമാസ പൂജകള്‍ നടക്കുക.

First published: June 12, 2020, 4:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading