• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുംഭമാസ പൂജകൾക്കു ശേഷം ശബരിമല നട ഇന്ന് അടക്കും

കുംഭമാസ പൂജകൾക്കു ശേഷം ശബരിമല നട ഇന്ന് അടക്കും

സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലും സന്നിധാനത്ത് നാമജപം നടന്നു

ശബരിമല

ശബരിമല

  • Last Updated :
  • Share this:
    പത്തനംതിട്ട: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. തന്ത്രി കണ്ഠരര് രാജീവരുടെയും മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് വിശേഷാൽ പൂജകൾ നടക്കുന്നത്.

    യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കുംഭമാസ പൂജകൾക്കായി 12 ന് നടതുറന്നത്. ഇക്കാലയളവിൽ മൂന്ന് യുവതികൾ ദർശനത്തിനായി മല കയറിയെങ്കിലും പാതിവഴിയിൽ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് തിരിച്ചിറങ്ങി. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടക സംഘത്തിന്റെ ഭാഗമായിരുന്നു യുവതികൾ.

    Also read: 'കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി'; സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറായി ജനതാദള്‍

    അടുത്ത മാസം 11ന് 10 ദിവസത്തെ ഉത്സവത്തിനായി വീണ്ടും നട തുറക്കും. അതേസമയം സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലും സന്നിധാനത്ത് നാമജപം നടന്നു.
    First published: