ശബരിമല: മേട മാസ വിഷു പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട ബുധനാഴ്ച തുറക്കും. വൈകിട്ട് 5മണിയോടെയാണ് നട തുറക്കുക. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടേയും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയുടേയും നേതൃത്വത്തിലാണ് നടതുറക്കുക. എന്നാൽ നടതുറക്കുന്ന 10-ാം തീയതി പ്രത്യേക പൂജകളൊന്നും ഉണ്ടാവില്ല.
ദേവസ്വം ബോർഡിന്റെ കലണ്ടറിലും ഡയറിയിലും നൽകിയതിനേക്കാൾ ഒരു ദിവസം നേരത്തയാണ് നട തുറക്കുന്നത്. 11 മുതൽ 19 വരെ പൂജകൾ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടാകും. വിഷുക്കണി ദർശനം 15ന് പുലർച്ചെ 4 മുതൽ 7 വരെയാണ്. വിഷുക്കണി ദർശിക്കുന്ന ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും വിഷു കൈനീട്ടം നൽകും.
മണ്ഡല മകരവിളക്കിന് ശേഷം ശബരിമലയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിഷുവിനാണ്. അതിനാൽ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാനും വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് നടത്തുന്നത്. മേട മാസ വിഷു പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും.
sabarimala, sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി |
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി