• HOME
  • »
  • NEWS
  • »
  • kerala
  • »
  • സൂര്യഗ്രഹണം: ശബരിമല ക്ഷേത്രനട നാല് മണിക്കൂർ അടച്ചിടും

സൂര്യഗ്രഹണം: ശബരിമല ക്ഷേത്രനട നാല് മണിക്കൂർ അടച്ചിടും

Sabarimala temple will stop darshan for four hours on account of solar eclipse | തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടത്താവളങ്ങളിൽ നിയന്ത്രണം തുടരുകയാണ്

News18

News18

  • Share this:
    ശബരിമല: സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല ക്ഷേത്രനട ഇന്ന് നാല് മണിക്കൂർ അടച്ചിടും. രാവിലെ ഏഴര മുതൽ പതിനൊന്നര വരെയാണ് നടയടക്കുക. ഈ സമയം ദർശനമുണ്ടാകില്ല.

    തങ്ക അങ്കിയുമായുള്ള ഘോഷയാത്ര വൈകീട്ട് സന്നിധാനത്തെത്തും . തുടർന്ന് അയ്യപ്പന് അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ ആചാര പൂർവം സ്വീകരിച്ചാണ് തങ്ക അങ്കി സന്നിധാനത്തേക്ക് ആനയിക്കുക. ഈ സമയങ്ങളിലും തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.

    തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടത്താവളങ്ങളിൽ നിയന്ത്രണം തുടരുകയാണ്. ഇതിലുള്ള അതൃപ്‌തി ദേവസ്വം ബോർഡ് പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. നാളെയാണ് മണ്ഡലപൂജക്ക് ശേഷം നടയടക്കുക. 30 ന് മകരവിളക്ക് പൂജകൾക്കായി നട വീണ്ടും തുറക്കും.
    Published by:meera
    First published: