• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി

  • Share this:
    സന്നിധാനം : പ്രതിഷേധങ്ങൾക്ക് നടുവിലും ശബരിമലയിൽ വൻഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം മാത്രം ഒരുലക്ഷത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ സന്നിധാനത്തും പരിസരത്തും സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

    Also Read-വീണ്ടും മലകയറണമെന്ന് ബിന്ദുവും കനകദുർഗയും

    എന്നാൽ കഴിഞ്ഞ ദിവസം ശബരിമല ദർശമനത്തിന് ശ്രമിച്ച ബിന്ദുവിനും കനകദുർഗയ്ക്കും ഈ മണ്ഡലകാലത്ത് ഇനി ശബരിമല ദർശനം നടത്താനാകില്ല. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഇവർക്ക് ദർശനാനുമതി നിഷേധിച്ച കാര്യം പൊലീസ് അറിയിക്കും.

    ന്യൂസ് 18 മലയാളം ക്രിസ്മസ് സ്പെഷ്യൽ

    അതേസമയം ശബരിമലയിൽ അടുത്ത രണ്ട് ദിവസങ്ങളിലായി നടന്ന അതിക്രമങ്ങളുടെ പേരിൽ ഇരുനൂറ്റി അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനിതി അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 41 പേർ‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനകദുർഗയെയും ബിന്ദുവിനെയും തടഞ്ഞതിന് 150 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

    First published: