ശബരിമല വികസനം: കേരളം മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി

കഴിഞ്ഞ ദിവസം പാർലമെന്റിൽ നൽകിയ മറുപടി രേഖകളുടെ അടിസ്ഥാനത്തിലെന്നും മന്ത്രി

News18 Malayalam | news18-malayalam
Updated: November 22, 2019, 12:20 PM IST
ശബരിമല വികസനം: കേരളം മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി
കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ
  • Share this:
ശബരിമല വികസനത്തിന് കേരളം മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ. കഴിഞ്ഞ ദിവസം പാർലമെന്റിൽ നൽകിയ മറുപടി രേഖകളുടെ അടിസ്ഥാനത്തിലാണ്. പാർലമെന്റിലെ മറുപടികൾ തയ്യാറാക്കുന്നത് വസ്തുതാപരമായാണെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.

പ്രളയത്തിന്റെ സാഹചര്യത്തിൽ കേരളത്തിന് പ്രത്യേക ടൂറിസം പദ്ധതികൾ നൽകാനാവില്ല.ഓരോ സംസ്ഥാനങ്ങൾക്കും വെവ്വേറെ പരിഗണന നൽകുക പ്രായോഗികമല്ലെന്നും പ്രഹ്ളാദ് സിംഗ് പട്ടേൽ പറഞ്ഞു.നേരത്തെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായിട്ടാണ് മാസ്റ്റർ പ്ലാനുകൾ നിലവിലില്ലെന്ന് ലോക്സഭയിൽ മന്ത്രി മറുപടി നൽകിയത്. കേന്ദ്ര പദ്ധതിയായ സ്വദേശ് ദർശൻ സ്കീം വഴി ശബരിമലയുമായി ബന്ധപ്പെട്ട 2 പദ്ധതികൾക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതിൽ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.പി.യുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.

Also Read- ഉടുത്ത വസ്ത്രം നദിയിൽ ഉപേക്ഷിക്കുന്ന തീർത്ഥാടകർ; അനാചാരങ്ങൾ മലിനമാക്കുന്ന പമ്പ

എന്നാൽ കേരളം ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടില്ല എന്ന കേന്ദ്ര ടൂറിസംമന്ത്രിയുടെ പരാമർശം വസ്‌തുതാവിരുദ്ധമാണെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ലോക്‌സഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടി തെറ്റിദ്ധാരണകൊണ്ടാകാമെന്നും കടകംപള്ളി പറഞ്ഞു. മാസ്റ്റർ പ്ലാനിന്‌ 2007ലാണ്‌ എൽഡിഎഫ്‌ സർക്കാർ അംഗീകാരം നൽകിയത്‌. 2050 വരെയുള്ള ശബരിമല വികസനം ലക്ഷ്യമാക്കിയാണിത്‌. സ്വദേശി ദർശൻ പദ്ധതിയായ ശബരിമല-പമ്പ–എരുമേലി സ്‌പിരിച്വൽ സർക്യൂട്ട് പദ്ധതിക്ക്‌ 99.98 കോടി രൂപ 2016ൽ കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചു. ഈ പദ്ധതിക്ക് ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധമില്ലെന്നും മുന്തി വ്യക്തമാക്കിയിരുന്നു.
First published: November 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading