• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala Verdict: വാദിച്ചവർ ഇവർ: പുനഃപരിശോധനാ ഹർജികളിൽ ഹാജരായ അഭിഭാഷകരും വാദങ്ങളും

Sabarimala Verdict: വാദിച്ചവർ ഇവർ: പുനഃപരിശോധനാ ഹർജികളിൽ ഹാജരായ അഭിഭാഷകരും വാദങ്ങളും

വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ലെന്നും ഭരണഘടനാപരമായ തുല്യത പരമപ്രധാനമാണെന്നുമാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വാദിച്ചത്.

  • Last Updated :
  • Share this:
    ശബരിമല പുനഃപരിശോധനാ ഹർജികളിൽ രാവിലെ 10.30ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി ആറിന് വിവിധ ഹർജികളിൽ ഒരുമിച്ച് വാദം കേട്ടിരുന്നു. 2018 സെപ്റ്റംബര്‍ 28 ന് യുവതീ പ്രവേശനം അനുവദിച്ചു വന്ന വിധി പുനഃപരിശോധിക്കണമെന്ന 56 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. പുറമെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഒൻപതു ഹർജികളിലും കോടതി വാദം കേട്ടിരുന്നു.

    Also Read- ശബരിമല ഹർജികളിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സാധ്യതകള്‍

    പുനഃപരിശോധനാ ഹർജികളിൽ ഹാജരായ അഭിഭാഷകരും വാദങ്ങളും:

    സംസ്ഥാന സർക്കാരിന് വേണ്ടി ജയദീപ് ഗുപ്‌ത
    വാദം: വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ല. ഭരണഘടനാപരമായ തുല്യത പരമപ്രധാനം

    ദേവസ്വംബോർഡിനുവേണ്ടി രാകേഷ് ദ്വിവേദി
    വാദം: ആരാധനയ്ക്കുള്ള തുല്യാവകാശം നിഷേധിക്കരുത്. ആർത്തവം ഇല്ലെങ്കിൽ മനുഷ്യകുലമില്ല.

    എൻഎസ്എസിനുവേണ്ടി കെ പരാശരൻ
    വാദം: ശബരിമലയിലേത് തൊട്ടുകൂടായ്‌മ അല്ല. പൊതുവിടത്തെ തുല്യത ക്ഷേത്രത്തിൽ ബാധകമല്ല.

    പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി അഭിഷേക് മനു സിംഗ്‌വി
    വാദം: പ്രതിഷ്ഠയുടെ സ്വഭാവം ഹനിക്കരുത്. വിശ്വാസങ്ങളെ യുക്തികൊണ്ട് അളക്കാൻ കഴിയില്ല.

    തന്ത്രിക്കുവേണ്ടി വി ഗിരി
    വാദം: ശബരിമലയിലെ ആചാരം സ്ത്രീകളോടുള്ള വിവേചനമല്ല. അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കണം.

    ബ്രാഹ്മണ സഭയ്ക്കായി ശേഖർ നഫാഡെ
    വാദം: ക്രിമിനൽ കുറ്റമില്ലെങ്കിൽ ആചാരത്തിൽ കോടതി ഇടപെടരുത്. സമുദായത്തിനകത്തെ ആചാരം കോടതി സംരക്ഷിക്കണം.

    പന്തളം കൊട്ടാരത്തിനായി സായി ദീപക്
    വാദം: ആചാരം അനിവാര്യമാണോ എന്ന് തീരുമാനിക്കേണ്ടത് സമുദായം. യുവതീ വിലക്കിൽ മൗലികാവകാശ ലംഘനമില്ല.

    ആചാര സംരക്ഷണ ഫോറത്തിനായി വി കെ ബിജു
    വാദം: ശബരിമലയിലെ വിലക്കിന്റെ അടിസ്ഥാനം ആർത്തവമല്ല. വിധിയിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്.

    ബിന്ദുവിനും കനക ദുർഗയ്ക്കുമായി ഇന്ദിര ജയ്‌സിംഗ്
    വാദം: പ്രതിഷേധം ഉണ്ടായതുകൊണ്ട് മാത്രം വിധി പുനഃപരിശോധിക്കരുത്. യുവതീവിലക്ക് ക്രൂരമായ ലിംഗ വിവേചനം. എല്ലാ ക്ഷേത്രങ്ങളും പൊതു ആരാധനാലയങ്ങളാണ്.

    First published: