• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കുമോ ? ഇന്നറിയാം

ശബരിമല ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കുമോ ? ഇന്നറിയാം

  • Share this:
    ന്യൂഡല്‍ഹി ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമോ എന്ന കാര്യം സുപ്രീംകോടതി ഇന്ന് വ്യക്തമാക്കും. വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബഞ്ച് നാളെയാണ് പരിഗണിക്കുക.കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി ദേവസ്വം കമ്മീഷര്‍ സുപ്രീം കോടതി അഭിഭാഷകരുമായി ഇന്ന് ചര്‍ച്ച നടത്തും.

    ചരിത്രം ആവർത്തിക്കുന്നു; ദേവസ്വത്തിനുവേണ്ടി ഹാജരാകുന്നത് സി.പിയുടെ കൊച്ചുമകൻ

    ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിച്ച ഭരണഘടന ബഞ്ച് ഭൂരിപക്ഷ വിധിക്കെതിരെ 46 ഓളം പുനഃപരിശോധ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഹര്‍ജികള്‍ ചൊവ്വാഴ്ച 3 മണിക്ക് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേരത്തെ അറിയിച്ചിരുന്നു.എന്നാല്‍ ഇത് തുറന്ന കോടതിയിലാണോ ചേംബറിലാണോപരിഗണിക്കുക എന്ന് ഇന്ന് സപ്ലിമെന്ററി ലിസ്റ്റ് ഇറങ്ങുമ്പോള്‍ മാത്രമെ വ്യക്തമാകു.വധശിക്ഷ ഒഴിച്ചുള്ള കേസുകളില്‍ പുനഃപരിശോധന ഹര്‍ജികള്‍ ചേംബറില്‍ പരിഗണിക്കുന്നതാണ് കീഴ് വഴക്കം.

    വിവാദങ്ങള്‍ക്കിടെ മന്ത്രി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചു

    വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹര്‍ജികള്‍ തള്ളാനോ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു ഉത്തരവിറക്കാനോ ആണ് സാധ്യത. ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ദീപക് മിശ്രക്കു പകരം ആരെ ഉള്‍പ്പെടുത്തുമെന്നും ഇന്നറിയാം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, രോഹിങ്ടന്‍ നരിമാന്‍, എ എം ഖാന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. പുനഃപരിശോധ ഹര്‍ജികളെ പിന്തുണക്കില്ല എന്നതാണ് ദേവസ്വം ബോര്‍ഡ് നിലപാട്. ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ കോടതി അഭിപ്രായം ചോദിച്ചാല്‍ മാത്രം നിലപാട് അറിയിക്കും. ഇതുസംബന്ധിച്ചു ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, ബോര്‍ഡിന് വേണ്ടി ഹാജരാക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്തും.

    First published: