ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിർദേശം. ആക്രമത്തിന് മുതിര്‍ന്നാൽ കർശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വ്യാപകമായി നിരീക്ഷക്കാനും തീരുമാനമായിട്ടുണ്ട്. വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും ശക്തമായ നടപടി തന്നെയുണ്ടാകുമെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിട്ടുണ്ട്. .
മുൻപുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശബരിമലയിലും പരിസരങ്ങളിലും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിലാണ് ഇന്ന് വിധി പറയുക. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala Verdict