ശബരിമല നിർണായക വിധി നാളെ; ബെഹ്റയടക്കം മൂന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിദേശത്ത്
ശബരിമല നിർണായക വിധി നാളെ; ബെഹ്റയടക്കം മൂന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിദേശത്ത്
ലോ ആന്റ് ഓർഡർ എ ഡി ജി പി ഷേഖ് ദർവേഷ് സാഹിബിനാണ് ബെഹ്റയുടെയും വിനോദ് കുമാറിന്റെയും താൽക്കാലിക ചുമതല
ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)
Last Updated :
Share this:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിർണായക വിധി നാളെ വരാനിരിക്കെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥർ വിദേശത്ത്. ബെഹ്റയെ കൂടാതെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം, ഇന്റലിജൻസ് മേധാവി ടി കെ വിനോദ് കുമാർ എന്നിവരാണ് അവധിയിലുള്ളത്.
ടെക്നോപാർക്കിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബെഹ്റ ദുബായിലുള്ളത്. ദുബായ് പൊലീസിന്റെ സഹായത്തോടെയാണ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച മാത്രമേ അദ്ദേഹം തിരികെ എത്തൂ. ഹെഡ് ക്വാർട്ടേഴ്സ് എ ഡി ജി പിയായ മനോജ് എബ്രാഹം ഫ്രാൻസിലാണ്. സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക സന്ദർശനത്തിനായാണ് അടുത്ത ഞായറാഴ്ച വരെ മനോജ് എബ്രഹാം അവധിയെടുത്തത്.
ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ് കുമാറാണ് അവധിയിലുള്ള മറ്റൊരു പ്രധാന ഉദ്യോഗസ്ഥൻ. അമേരിക്കൻ സൊസൈറ്റി ഓഫ് ക്രിമിനോളജിയുമായി ബന്ധപ്പെട്ട കോഴ്സിൽ പങ്കെടുക്കാനാണ് ഇന്റലിജൻസ് മേധാവി സാൻഫ്രാൻസിസ്കോയിൽ പോയത്. അടുത്ത തിങ്കളാഴ്ച വരെയാണ് അദ്ദേഹത്തിന്റെ അവധി. ലോ ആന്റ് ഓർഡർ എ ഡി ജി പി ഷേഖ് ദർവേഷ് സാഹിബിനാണ് ബെഹ്റയുടെയും വിനോദ് കുമാറിന്റെയും താൽക്കാലിക ചുമതല. ശബരിമല വിധി പോലെ നിർണായകമായ വിധി വരാനിരിക്കെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യം സേനയിൽ ചർച്ചയായിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.