നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി

  Sabarimala | ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി

  മകരവിളക്ക് ഉത്സവത്തിന് തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

  ശബരിമല

  ശബരിമല

  • Share this:
   ശബരിമല: ശബരിമലയില്‍ (Sabarimala) തിരക്ക് കണക്കിലെടുത്ത് ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടി. ഇന്നുമുതല്‍ 11 മണിക്കാണ് ഹരിവരാസനം. മകരവിളക്ക് ഉത്സവത്തിന് തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ നാല് മണിക്ക് നട തുറന്നത്.

   മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായി എത്തുന്നത്. രണ്ട് ഡോസ് എടുത്തവരോ ആര്‍ടിപിസിര്‍ നെഗറ്റീവായവരോ ആയ എല്ലാ തീര്‍ത്ഥാടകരെയും കയറ്റിവിടാനാണ് നിര്‍ദ്ദേശം. തിരക്ക് കൂടിയതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

   രണ്ട് വര്‍ഷത്തിന് ശേഷം കാനനപാത വഴിയുള്ള തീര്‍ത്ഥാടനത്തിനും അനുമതി നല്‍കി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനം വീണ്ടും തുടങ്ങിയത്. 11 മണിക്ക് മുന്‍പ് എരുമേലിയില്‍ എത്തുന്നവരെയാണ് കയറ്റിവിടുന്നത്. 35 കിലോമീറ്ററില്‍ ഭൂരിഭാഗവും വനത്തിനുള്ളിലൂടെയാണ് യാത്ര.

   11 നാണ് പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍. 12 ന് തിരുവാഭരണഘോഷയാത്ര തുടങ്ങും. 14 നാണ് മകരവിളക്ക്.

   Anupama | അനുപമയും അജിത്തും വിവാഹിതരായി; സാക്ഷിയായി എയ്ഡന്‍

   തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയെന്ന് കേസിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. കുഞ്ഞ് എയ്ഡന്റെ സാന്നിധ്യത്തിലാണ് അനുപമയും അജിത്തും വിവാഹിതരായത്. തിരുവനന്തപുരം പട്ടം റജിസ്റ്റര്‍ ഓഫീസിലായിരുന്നു വിവാഹം. പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് പുതുസ്വപ്നങ്ങളുമായി അനുപമയും അജിത്തും ഒപ്പം കുഞ്ഞു ഏയ്ഡനും കടക്കുകയാണ്.

   കുഞ്ഞിനെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയ്ക്ക ദത്ത് നല്‍കിയെന്ന് അനുപമയുടെ പരാതി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ അനുപമയും അജിത്തും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയായിരുന്നു.

   കുഞ്ഞ് ജനിക്കുമ്പോള്‍ അജിത്, ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നില്ല. വിവാഹിതനായ ആളുമായുള്ള ബന്ധം അനുപമയുടെ കുടുംബം അംഗീകരിച്ചില്ല. കുട്ടിയെ താനറിയാതെ ശിശുക്ഷേമ സമിതിയ്ക്ക് മാതാപിതാക്കള്‍ ദത്ത് നല്‍കിയെന്നായിരുന്നു പരാതി.

   വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കുടുംബക്കോടതിയില്‍ സമര്‍പിച്ചു. ഡിഎന്‍എ പരിശോധനാഫലം അനുകൂലമായതോടെ ആന്ധ്രയിലെ ദമ്പതികള്‍ ദത്തെടുത്ത കുട്ടിയെ കോടതിയുടെ അനുമതിയോടെ അനുപമയ്ക്ക് നല്‍കുകയായിരുന്നു. നവംബര്‍ 24ന് കോടതി വഴി കുഞ്ഞിനെ അനുപമയ്ക്കും അജിത്തിനും കൈമാറി.
   കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ തന്നെ വിവാഹം രജിസ്ട്രര്‍ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒടുവില്‍ കുഞ്ഞിനെ സാക്ഷിയാക്കി തന്നെ ചടങ്ങ് പൂര്‍ത്തിയാക്കി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
   Published by:Jayesh Krishnan
   First published: