• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമല വെർച്വൽ ക്യൂ; ഇന്നുമുതൽ അപേക്ഷിക്കാം

Sabarimala | ശബരിമല വെർച്വൽ ക്യൂ; ഇന്നുമുതൽ അപേക്ഷിക്കാം

രാത്രി 11 മണിയോടെ വെർച്വൽ ക്യൂ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ശബരിമല

ശബരിമല

  • Share this:
    തിരുവനന്തപുരം: തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. രാത്രി 11 മണിയോടെ വെർച്വൽ ക്യൂ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്. ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീർഥാടനത്തിന് അനുമതി നൽകിയത്.

    കോവിഡ് വ്യാപനം കണക്കിലെടുത്ത് ശബരിമല ദർശനം അനുവദിക്കരുതെന്ന് പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. നിലയ്ക്കലിലെ ആൻ്റിജൻ പരിശോധനകൾക്ക് ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകരെ വിട്ടു നൽകേണ്ടി വരുന്നതിലും അഭിപ്രായ വ്യത്യാസം ഉയർന്നിരുന്നു. എന്നാൽ ദർശനം അനുവദിക്കാമെന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറിതല സമിതി നൽകിയത്.

    Also Read ശബരിമല ദർശനത്തിന് ഒരുദിവസം 1000 പേർ ; കാനനപാത ഇല്ല; വിദഗ്ധ സമിതി നിർദേശം ഇങ്ങനെ


    തീർത്ഥാടനം സംബന്ധിച്ച് കർശന നിർദേശങ്ങളാണ് ഡിജിപി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. പമ്പാ സ്നാനം അനുവദിക്കില്ല. ഉദ്യോഗസ്ഥർക്കും തീർത്ഥാടകർക്കും ശബരിമലയിലേക്ക്  പ്രവേശനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമായിരിക്കും. മേൽശാന്തി ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഇത് ബാധകമാണ്. കെ രാധാകൃഷ്ണനെ ശബരിമല സ്പെഷ്യൽ ഓഫീസറായി നിയമിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
    Published by:Aneesh Anirudhan
    First published: