പത്തനംതിട്ടയിലെ 3 സർക്കാർ ആശുപത്രികളിൽ 'ശബരിമല വാർഡ്'

പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

News18 Malayalam | news18-malayalam
Updated: November 19, 2019, 11:03 AM IST
പത്തനംതിട്ടയിലെ 3 സർക്കാർ ആശുപത്രികളിൽ 'ശബരിമല വാർഡ്'
News18
  • Share this:
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക സേവനം ലഭിക്കും.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ അഞ്ചു ബെഡുകള്‍ നിലവിലുണ്ട്. മൂന്നു ബെഡുകള്‍ പുരുഷന്മാര്‍ക്കും രണ്ടു ബെഡുകള്‍ സ്ത്രീകള്‍ക്കുമായി തയാറാണ്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഐ.സി.യുവില്‍ നാലു ബെഡുകളും ഇവിടെ ലഭിക്കും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ 17 ബെഡുകളാണുള്ളത്. ഇതില്‍ ഒന്‍പതു ബെഡുകള്‍ പുരുഷന്മാര്‍ക്കും എട്ടു ബെഡുകള്‍ സ്ത്രീകള്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. ഐ.സി.യുവില്‍ നാലു ബെഡുകളുമുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്ലാബില്‍ രണ്ടു കാര്‍ഡിയോളജിസ്റ്റും സജീവമാണ്.

Also Read ഹോട്ടലുകളില്‍ 6 ഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

റാന്നി താലൂക്ക് ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ ഏഴു ബെഡുകളില്‍ അഞ്ചെണ്ണം പുരുഷന്മാര്‍ക്കും രണ്ടെണ്ണം സ്ത്രീകള്‍ക്കുമായി തയാറാണ്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഐ.സി.യുവില്‍ നാലു ബെഡുകളും ഇവിടെ ലഭിക്കും.

Also Read ഉഴുന്ന് വടയ്ക്ക് 10, ചായ്ക്കും കാപ്പിക്കും 11 രൂപ; ശബരിമലയിലെ ഭക്ഷണവില ഇങ്ങനെ

ഇതുകൂടാതെ പന്തളത്ത് മെഡിക്കല്‍ എയ്ഡ് പോസ്റ്റ് സേവനം ലഭ്യമാണ്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഒരു ഡോക്ടര്‍, ഒരു നഴ്സ്, ഒരു അറ്റന്‍ഡര്‍ സേവനത്തിനുണ്ടാകും.

പത്തനംതിട്ട ജനറല്‍ ആശുപത്രി
ബെഡുകളുടെ എണ്ണം : 17
പുരുഷന്മാര്‍ : 9 ബെഡുകള്‍
സ്ത്രീകള്‍ക്ക്: 8 ബെഡുകള്‍

കോഴഞ്ചേരി ജില്ലാ ആശുപത്രി
ബെഡുകളുടെ എണ്ണം: 5
പുരുഷന്മാര്‍: 3 ബെഡുകള്‍
സ്ത്രീകള്‍: 2 ബെഡുകള്‍

റാന്നി താലൂക് ആശുപത്രി
ബെഡുകളുടെ എണ്ണം : 7
പുരുഷന്മാര്‍: 5 ബെഡുകള്‍
സ്ത്രീകള്‍ : 2 ബെഡുകള്‍
First published: November 19, 2019, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading