കൊച്ചി: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വർഗീയ പാർട്ടികൾ ശബരിമല വിഷയം നന്നായി ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വർഗീയവത്ക്കരിക്കാനാണ് ചില കക്ഷികളുടെ ശ്രമം. തൃശൂർ പൂരം ഇതിന് ഉദാഹരണമാണ്. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കേരളത്തിലെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തിയെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ ചെയ്യാത്ത കുറ്റം സർക്കാരിന് മേൽ അടിച്ചേൽപ്പിക്കാൻ വർഗീയ കോമരങ്ങൾക്ക് സാധിച്ചുവെന്ന യാഥാർഥ്യം വിസ്മരിക്കുന്നില്ല. ഒരളവ് വരെ ഇക്കാര്യത്തിൽ അവർക്ക് വിജയിക്കാനായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ശബരിമല ഒരു ഘടകമായിട്ടുണ്ട്. അതിൽ സംശയമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. വർഗീയഭ്രാന്തൻമാർക്ക് ജനങ്ങളെ കബളിപ്പിക്കാൻ ശബരിമല വിഷയത്തിലൂടെ സാധിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം കബളിപ്പിക്കലിന് വിധേയമായിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.