• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായെന്ന് സിപിഐ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായെന്ന് സിപിഐ

സംസ്ഥാന നിര്‍വാഹകസമിതിയില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രധാന പരാജയ കാരണങ്ങളിലൊന്നായി ശബരിമല വിഷയം ചൂണ്ടിക്കാട്ടുന്നത്

cpi flag

cpi flag

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായെന്ന് സിപിഐ. സംസ്ഥാന നിര്‍വാഹകസമിതിയില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രധാന പരാജയ കാരണങ്ങളിലൊന്നായി ശബരിമല വിഷയം ചൂണ്ടിക്കാട്ടുന്നത്. ശബരിമല സത്രീപ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. സവര്‍ണഹിന്ദുക്കളാണ് ഇടതുമുന്നണിക്കെതിരേ രംഗത്തു വന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണങ്ങള്‍ ഇതിന് ആക്കംകൂട്ടി. ബിജപിയും കോണ്‍ഗ്രസും ശബരിമല വിഷയം ഉപയോഗപ്പെടുത്തിയെങ്കിലും അതിന്റേ നേട്ടമുണ്ടായത് കോണ്‍ഗ്രസിനാണെന്നും സിപിഐ വിലയിരുത്തി. മോദിപ്പേടി ന്യൂനപക്ഷങ്ങളെയും ഇടതുമുന്നണിയില്‍ നിന്ന് അകറ്റിയെന്നും സിപിഐ വിലയിരുത്തുന്നു.

    തെരഞ്ഞെടുപ്പ് സമയത്ത് ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. ശബരിമലയെ പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണം. യഥാസമയത്ത് പ്രതിരോധം തീര്‍ക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മത ന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് തോല്‍വിക്ക് മറ്റൊരു കാരണം. വീണ്ടും മോദി സര്‍ക്കാര്‍ വരുമോയെന്ന ഭീതിയിലായിരുന്നു ന്യൂനപക്ഷങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ വരവോടെ മോദിയെ ചെറുക്കുക കോണ്‍ഗ്രസാണെന്ന വികാരം ശക്തമായി. ഇതാണ് ന്യൂനപക്ഷ വോട്ട് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ശബരിമല തിരിച്ചടിയായെന്ന് സിപിഎം തുറന്ന് സമ്മതിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിപിഐ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സിപിഐ മത്സരിച്ച നാലുമണ്ഡലങ്ങളെപ്പറ്റിയും പ്രത്യേകം ചര്‍ച്ച ചെയ്യാനാണ് എക്‌സിക്യൂട്ടീവ് തീരുമാനം.
    First published: