ഉത്രം ഉത്സവത്തിനായി ശബരിമല 14ന് തുറക്കും; ഭക്തരുടെ പ്രവേശനം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനുസരിച്ച്

അയ്യപ്പഭക്തര്‍ക്കായി അന്നദാനം ഒരുക്കുന്നുണ്ട്. ഇതും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും നല്‍കുക. ഒരു തരത്തിലുമുള്ള പ്രസാദവും സന്നിധാനത്ത് ഭക്തര്‍ക്ക് നല്‍കുകയില്ല.വെര്‍ച്ച്വല്‍ ക്യൂ വ‍ഴി ബുക്കു ചെയ്യുന്ന അയ്യപ്പഭക്തര്‍ക്ക് മാത്രമേ അപ്പം, അരവണ പ്രസാദം ലഭിക്കുകയുള്ളൂ. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് പമ്പയില്‍ കുളിക്കുന്നതിനോ കൈകാല്‍ ക‍ഴുകുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

News18 Malayalam | news18
Updated: June 9, 2020, 10:54 PM IST
ഉത്രം ഉത്സവത്തിനായി ശബരിമല 14ന് തുറക്കും; ഭക്തരുടെ പ്രവേശനം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനുസരിച്ച്
sabarimala
  • News18
  • Last Updated: June 9, 2020, 10:54 PM IST
  • Share this:
സന്നിധാനം: മിഥുന മാസപൂജകള്‍ക്കും ഉത്രം ഉത്സവത്തിനുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം 14ന് വൈകുന്നേരം തുറക്കും. 15ന് ആണ് മിഥുനം ഒന്ന്. 19ന് ഉത്രം ഉത്സവത്തിനായി ക്ഷേത്രത്തില്‍ കൊടിയേറ്റ് നടക്കും. ആചാരപരമായ ചടങ്ങുകള്‍ മാത്രമായിരിക്കും ഉത്സവത്തിന്‍റെ ഭാഗമായി ഉണ്ടാവുക.

28ന് തിരു ആറാട്ട് നടക്കും. അന്നേദിവസം തന്നെ ക്ഷേത്രനട അടയ്ക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു തന്നെയാണ് ശബരിമലയിലേക്കും ഭക്തരെ പ്രവേശിപ്പിക്കുക. ഒരുസമയം 50 പേര്‍ക്ക് മാത്രമേ ക്ഷേത്ര തിരുമുറ്റത്തേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ.

ഒരു മണിക്കൂറില്‍ 200 എന്ന രീതിയില്‍ ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. വെർച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമേ ഇക്കുറി അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്താന്‍ സാധിക്കുകയുള്ളൂ.

You may also like:ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO‍ [NEWS] ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം [NEWS]
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ തന്നെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുകയുള്ളൂ.

ശബരിമല സന്നിധാനത്ത് നെയ്യഭിഷേകം നടത്തുന്നതിന് ഇപ്പോ‍ഴത്തെ രീതിയില്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നെയ്യഭിഷേകം നടത്തുന്നവരില്‍ നിന്നും നെയ്യ് ഒരു പ്രത്യേക സ്ഥലത്ത് സ്വീകരിച്ച് നെയ്യ് ഭക്തര്‍ക്ക് നല്‍കും.

വെര്‍ച്ച്വല്‍ ക്യൂ വ‍ഴി ബുക്കു ചെയ്യുന്ന അയ്യപ്പഭക്തര്‍ക്ക് മാത്രമേ അപ്പം, അരവണ പ്രസാദം ലഭിക്കുകയുള്ളൂ. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് പമ്പയില്‍ കുളിക്കുന്നതിനോ കൈകാല്‍ ക‍ഴുകുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

അയ്യപ്പഭക്തര്‍ക്കായി അന്നദാനം ഒരുക്കുന്നുണ്ട്. ഇതും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും നല്‍കുക. ഒരു തരത്തിലുമുള്ള പ്രസാദവും സന്നിധാനത്ത് ഭക്തര്‍ക്ക് നല്‍കുകയില്ല.

First published: June 9, 2020, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading