• HOME
  • »
  • NEWS
  • »
  • kerala
  • »
  • മിഥുനമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും

മിഥുനമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും

വൈകിട്ട് അഞ്ചിന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറക്കുന്നത്. 20-ന് രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും.

ശബരിമല

ശബരിമല

  • Last Updated :
  • Share this:
    പമ്പ: മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറക്കുന്നത്. 20-ന് രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും.

    ഞായറാഴ്ച പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ടാകും

    സുരക്ഷയ്ക്കായി  450 പോലീസുകാരെയാണ് ഇത്തവണ  നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്ത് എസ്.പി.ക്കും പമ്പയിലും നിലയ്ക്കലും ഡിവൈ.എസ്.പി.മാർക്കുമാണ് ചുമതല.

    Also Read ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായെന്ന് സിപിഐ

    First published: