• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala യുവതീപ്രവേശന കേസ് ഉടൻ പരിഗണിക്കണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുൻതന്ത്രിയുടെ ഭാര്യയുടെ കത്ത്

Sabarimala യുവതീപ്രവേശന കേസ് ഉടൻ പരിഗണിക്കണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുൻതന്ത്രിയുടെ ഭാര്യയുടെ കത്ത്

87 വയസായ താൻ വിധി കേൾക്കുവാൻ വേണ്ടി ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാൽ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണ് ഇതെന്നും കത്തിൽ ദേവകി അന്തർജനം വ്യക്തമാക്കിയിട്ടുണ്ട്.

Supreme Court

Supreme Court

  • Share this:
    ന്യൂഡൽഹി: ശബരിമല (Sabarimala) യുവതീപ്രവേശന കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് (Chief Justice of Supreme Court) കത്തയച്ചു. 2020 ജനുവരിയിൽ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസിൽ വാദം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തിൽ ദേവകി അന്തർജനം പറയുന്നുണ്ട്.

    പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുള്ളതായും കത്തിൽ ദേവകി അന്തർജനം ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ചിത്രവും കത്തിനൊപ്പം നൽകിയിട്ടുണ്ട്. 87 വയസായ താൻ വിധി കേൾക്കുവാൻ വേണ്ടി ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാൽ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണ് ഇതെന്നും കത്തിൽ ദേവകി അന്തർജനം വ്യക്തമാക്കിയിട്ടുണ്ട്.

    ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ല: സുപ്രീംകോടതി

    ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി(Supreme Court of India). തിരുപ്പതി ക്ഷേത്രത്തിലെ(Tirupati Balaji temple) ആചാരങ്ങളുമായി ബന്ധപ്പെട്ട ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. ക്ഷേത്രത്തിലെ അനുഷ്ഠനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി പൂജ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് കോടതികൾ അല്ലെന്നും പരാമർശിച്ചു.

    ക്ഷേത്രങ്ങളിലെ ദൈനംദിന കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ക്ഷേത്രത്തിലെ ദൈനംദിന പൂജകൾ, അർച്ചന തുടങ്ങിയവയിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ. ക്ഷേത്രങ്ങളിൽ എങ്ങനെ തേങ്ങ ഉടയ്ക്കണം, ദീപാരാധന എങ്ങനെ നടത്തണം എന്നിവയിലൊന്നും ഇടപെടാൻ കഴിയില്ല.

    ആചാര ലംഘനങ്ങൾ വസ്തുതകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നവയാണ്. ഉചിതമായ കോടതിയിൽ സിവിൽ ഹർജിയിലൂടെ ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യാൻ കഴിയും. അതേസമയം, ക്ഷേത്ര ഭരണത്തിലെ അപാകതകളിൽ ഇടപെടാൻ ഭരണഘടന കോടതികൾക്ക് കഴിയുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

    വിവേചനമോ ദർശനം തടസപ്പെടുത്തുന്നതോ ആയ നടപടികൾ ഉണ്ടായാൽ ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു. ആചാരലംഘന പരാതിയിൽ തിരുപ്പതി ക്ഷേത്രം അധികൃതർ ഹർജിക്കാരനായ ശ്രീവാരി ദാദയ്ക്ക് എട്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

    വിശദീകരണത്തിൽ തൃപ്തനല്ലെങ്കിൽ ഹർജിക്കാരന് ഉചിതമായ സംവിധാനത്തെ സമീപിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. ആചാരങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിഗണനയിലുള്ളപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ എന്നതും ശ്രദ്ധേയമാണ്.
    Published by:Rajesh V
    First published: