ശബരിമലയിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡിന്‍റെ ചുമതലയല്ലെന്ന് പ്രസിഡന്‍റ് എ പത്മകുമാർ. പുറത്തെ പ്രതിഷേധങ്ങൾ തീർത്ഥാടനത്തെ ബാധിക്കുന്നില്ലെന്നും പത്മകുമാർ ന്യൂസ് 18നോട് പറഞ്ഞു.
11:20 (IST)
പൊലീസിനെതിരെ യുവതികൾ: ദർശനത്തിന് എത്തുന്ന വിവരം ചോർന്നത് പൊലീസിൽ നിന്നെന്ന് യുവതികൾ.
11:3 (IST)
പൊലീസിനെതിരെ യുവതികൾ: ദർശനത്തിന് എത്തുന്ന വിവരം ചോർന്നത് പൊലീസിൽ നിന്നെന്ന് യുവതികൾ.
7:58 (IST)
പൊലീസ് ബലം പ്രയോഗിച്ചാണ് യുവതികളെ പമ്പയിലേക്ക് മാറ്റിയത്. പുലർച്ചെ നാലരയോടെ ആയിരുന്നു ഇവർ ദർശനം നടത്തുന്നതിനായി എത്തിയത്.
7:53 (IST)
യുവതികളെ തിരിച്ചിറക്കി. പൊലീസ് വാഹനത്തിൽ പമ്പയിലേക്ക് കൊണ്ടുപോയി.
7:47 (IST)
കണ്ണൂർ സ്വദേശികളായ രേഷ്മയും ഷനിലയുമാണ് മല കയറാൻ എത്തിയത്. നീലിമലയിൽ വെച്ച് കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവരെ തിരിച്ചിറക്കുന്നത്.
7:45 (IST)
ശബരിമല ദർശനം നടത്താൻ എത്തിയ യുവതികളെ തിരിച്ചിറക്കുന്നു. യുവതികളെ പൊലീസ് പമ്പയിലേക്ക് മാറ്റുന്നു.
7:40 (IST)
ആറു പുരുഷൻമാർ ഉൾപ്പെടെ എട്ടുപേർ അടങ്ങുന്ന സംഘമാണ് ദർശനത്തിനായി എത്തിയത്.
7:35 (IST)
നൂറു ദിവസമായി വ്രതത്തിൽ ശബരിമലയിൽ ദർശനം നടത്താൻ എത്തിയ സംഘത്തെ നീലിമലയിൽ പൊലീസ് തടഞ്ഞു. മുന്നോട്ടു പോകാൻ അനുവദിക്കാൻ കഴിയില്ലെന്ന് പൊലീസ്. സുരക്ഷ നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് എത്തിയതെന്നും പിന്തിരിയില്ലെന്നും യുവതികൾ. നൂറു ദിവസത്തെ വ്രതമെടുത്താണ് എത്തിയതെന്നും യുവതികൾ.
7:29 (IST)
ശബരിമലയിൽ ദർശനത്തിന് എത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. നീലിമലയിലാണ് പൊലീസ് തടഞ്ഞത്.
ശബരിമല: ശബരിമല സന്ദർശനത്തിനെത്തിയ യുവതികളുടെ സംഘത്തെ നീലിമലയിൽ തടഞ്ഞു. രണ്ടു സ്ത്രീകളും ആറു പുരുഷന്മാരുമടങ്ങുന്നതാണ് ഇന്നു പുലർച്ചെയെത്തിയ സംഘം. പ്രതിഷേധത്തെ തുടർന്ന് ഇവർ നിരാഹാരത്തിന് ഒരുങ്ങുന്നു.
പോലീസ് സംരക്ഷണം നൽകാനാവില്ലെന്ന് പറഞ്ഞു പിന്മാറാൻ പ്രേരിപ്പിച്ചെങ്കിലും ഇവർ സന്ദർശിച്ചേ തിരിച്ചു പോകൂ എന്ന നിലപാടിലാണ്. ഭക്തരുടെ വൻ സംഘം ഇവർക്ക് ചുറ്റും ശരണം വിളികളും മുദ്രാവാക്യങ്ങളുമായി കൂടിയിട്ടുണ്ട്. അഞ്ചു പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 100 ദിവസത്തെ വ്രതം എടുത്താണ് ശബരിമല സന്ദർശനത്തിനെത്തിയതെന്ന് യുവതികളുടെ സംഘത്തിലെ കണ്ണൂർ സ്വദേശിയായ രേഷ്മ പറഞ്ഞു. പോലീസ് നൽകിയ ഉറപ്പിന്മേലാണ് തങ്ങൾ എത്തിയതെന്നാണ് സ്ത്രീകളുടെ വാദം. പോലീസ് ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല.