Kerala Rains കനത്ത മഴ; ശബരിമല തീർത്ഥാടനത്തിന് ശനിയാഴ്ച നിരോധനമേർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ
Kerala Rains കനത്ത മഴ; ശബരിമല തീർത്ഥാടനത്തിന് ശനിയാഴ്ച നിരോധനമേർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ
വെർച്യുൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ജലനിരപ്പ് കുറയുന്ന മുറയ്ക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും എന്നും അറിയിപ്പിൽ ഉണ്ട്.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴയുടെ സാഹചര്യത്തിൽ ശനിയാഴ്ച പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള യാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ. പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്പാ ഡാമിൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്ത് തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാണ് നിരോധനമെന്ന് ഇത് സംബന്ധിച്ച അറിയിപ്പിൽ പറയുന്നു.
വെർച്യുൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ജലനിരപ്പ് കുറയുന്ന മുറയ്ക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ ദര്ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും എന്നും അറിയിപ്പിൽ ഉണ്ട്.
കളക്ടറുടെ അറിയിപ്പ്
'പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്പാ ഡാമിൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്തുകൊണ്ട് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി 20-11-2021 പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ അറിയിക്കുന്നു.
"ജലനിരപ്പ് കുറയുന്ന മുറയ്ക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ വെർച്യുൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദര്ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. അവരവരുടെ ഇടങ്ങളിൽ നിന്നുമുള്ള യാത്ര ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർ സഹകരിക്കണം,' ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.