നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh|കോണ്‍ട്രാക്‌ട് തൊഴിലാളിയുടെ കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര; ഔദ്യോഗിക ഇമെയിൽ: കെ.ശബരീനാഥന്‍ MLA

  Swapna Suresh|കോണ്‍ട്രാക്‌ട് തൊഴിലാളിയുടെ കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര; ഔദ്യോഗിക ഇമെയിൽ: കെ.ശബരീനാഥന്‍ MLA

  സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യൽ ഇമെയിൽ ഐഡി, ഒഫീഷ്യൽ ഫോൺ എല്ലാം വിസിറ്റിംഗ് കാർഡിൽ വ്യക്തമാണ്. എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്നാണെന്നും ശബരിനാഥ് MLA

  sabarinadhan mla

  sabarinadhan mla

  • Share this:
   തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയായ സ്വപ്ന സുരേഷിന്‍റെ വിസിറ്റിംഗ് കാര്‍ഡ് പുറത്തുവിട്ട് കെ.എസ് ശബരീനാഥ് എം.എല്‍.എ. ഐ.ടി വകുപ്പില്‍ സ്വപ്നയുടേത് താത്ക്കാലിക നിയമനം ആണെന്ന സര്‍ക്കാര്‍ വാദത്തെ വിമർശിച്ചുകൊണ്ടാണ് കെ.എസ് ശബരീനാഥ് എം.എല്‍.എയാണ് ഫേസ്ബുക്ക് പോസ്റ്റ്.

   സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യൽ ഇമെയിൽ ഐഡി, ഒഫീഷ്യൽ ഫോൺ എല്ലാം വിസിറ്റിംഗ് കാർഡിൽ വ്യക്തമാണ്. എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്നാണെന്നും ശബരിനാഥ് പറയുന്നു.
   TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]Gold Smuggling In Diplomatic Channel| സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]Gold Smuggling In Diplomatic Channel|'സ്വര്‍ണക്കടത്തു കേസ് CBI അന്വേഷിക്കണം'; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത് [NEWS]
   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

   കേരള സർക്കാരിന്റെ സ്പേസ് പാർക്ക്‌ പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടർഹൌസ് കൂപ്പര്സ് മുഖാന്തരം Operations Manager തസ്തികയിൽ ഇന്റർവ്യൂയില്ലാതെ ഉന്നത ശമ്പളത്തിൽ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാർഡ് ഒന്ന് കാണണം...

   സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യൽ ഇമെയിൽ ഐഡി, ഒഫീഷ്യൽ ഫോൺ, സെക്രട്ടറിയേറ്റിനു എതിർവശം KIIFB ബിൽഡിംഗിൽ വിശാലമായ ഓഫീസ്...... എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്ന്!
   Published by:user_49
   First published:
   )}