• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉറക്കം കളഞ്ഞ് വീട്ടിൽ ഓണപൂക്കളം ഒരുക്കിയ കുഞ്ഞുബാലകനെ പരിചയപ്പെടുത്തി ശബരിനാഥൻ MLA

വീട്ടിലൊരുക്കിയ പൂക്കളത്തിനരികിൽ ഭാര്യ ദിവ്യ എസ് അയ്യർ ഐ.എ.എസ് മകൻ മൽഹാറിനെ മടിയിലിരുത്തി ഇരിക്കുന്ന ചിത്രമാണ് തിരുവോണനാളിൽ ശബരിനാഥൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

news18
Updated: September 11, 2019, 5:05 PM IST
ഉറക്കം കളഞ്ഞ് വീട്ടിൽ ഓണപൂക്കളം ഒരുക്കിയ കുഞ്ഞുബാലകനെ പരിചയപ്പെടുത്തി ശബരിനാഥൻ  MLA
ദിവ്യ എസ് അയ്യർ മകനൊപ്പം
news18
Updated: September 11, 2019, 5:05 PM IST
തിരുവനന്തപുരം: രാവിലെ തന്നെ ഉറക്കം കളഞ്ഞ് വീട്ടിൽ പൂക്കളം തയ്യാറാക്കിയ കുഞ്ഞുബാലനെയാണ് തിരുവോണനാളിൽ അരുവിക്കര എം എൽ എ കെ.എസ് ശബരിനാഥൻ പരിചയപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ ശബരിനാഥൻ പരിചയപ്പെടുത്തിയ ആ കുഞ്ഞുബാലൻ വേറെ ആരുമല്ല, അദ്ദേഹത്തിന്‍റെ കുഞ്ഞുമകൻ മൽഹാർ ആയിരുന്നു അത്.

വീട്ടിലൊരുക്കിയ പൂക്കളത്തിനരികിൽ ഭാര്യ ദിവ്യ എസ് അയ്യർ ഐ.എ.എസ് മകൻ മൽഹാറിനെ മടിയിലിരുത്തി ഇരിക്കുന്ന ചിത്രമാണ് തിരുവോണനാളിൽ ശബരിനാഥൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൂടെ, ഇങ്ങനെയൊരു കുറിപ്പും,



"അതിരാവിലെ തന്നെ, മഴയെത്തും മുമ്പേ, ഓണപൂക്കളം ഒരുക്കാൻ ഉറക്കം ത്യജിച്ച വീട്ടിലെ ന്യൂ ജനറേഷൻ മലയാളി ബാലകൻ...". ഏതായാലും ഫേസ്ബുക്ക് കുഞ്ഞുബാലനെയും ബാലൻ തീർത്ത പൂക്കളത്തെയും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

First published: September 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...