• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജലന്ധർ ബിഷപ്പിനായി പ്രാർത്ഥിക്കണമെന്ന് സഭ


Updated: July 11, 2018, 1:32 PM IST
ജലന്ധർ ബിഷപ്പിനായി പ്രാർത്ഥിക്കണമെന്ന് സഭ

Updated: July 11, 2018, 1:32 PM IST
കൊച്ചി: ലൈംഗികാരോപണ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പ്രതിരോധകവചം തീര്‍ക്കാനൊരുങ്ങി സഭാ നേതൃത്വം. ബിഷപ്പിനായി പ്രാര്‍ത്ഥന നടത്തണമെന്നാവശ്യപ്പെട്ട് സഭ വിശ്വാസികള്‍ക്ക് സന്ദേശമയച്ചു. ശനിയാഴ്ച ഉപവാസ ദിനാചരണവും നടത്തും. ഇതിനിടെ ബിഷപ്പിന്റെ പീഡനത്തേത്തുടര്‍ന്ന് കന്യാസ്ത്രീ സഭയ്ക്കയച്ച രാജിക്കത്തും ന്യൂസ് 18 പുറത്തുവിട്ടു.

സഭയും ബിഷപ്പും കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസികളും വൈദികരും ബിഷപ്പിനായുള്ള പ്രാര്‍ത്ഥനയുടെ ശക്തി കൂട്ടണമെന്ന് രൂപതാ നേതൃത്വം അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമുണ്ട്. ഇതിനിടെ ബിഷപ്പിന്റെ പീഡനത്തേത്തുടര്‍ന്ന് കന്യാസ്ത്രീ തിരുവസ്ത്രം ഊരുന്നതിന് സന്നദ്ധയായി സഭാ നേതൃത്വത്തിന് അയച്ച കത്തും പുറത്തുവന്നു.

2017 മെയ് 26 ന് നല്‍കിയ കത്തില്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിയ്ക്ക് പ്രേരണയെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അഞ്ചാംദിനത്തില്‍ മെയ് 30ന് രാജിക്കത്ത് പിന്‍വലിച്ചു. മനസിന് മുറിവേറ്റതിനാല്‍ വൈകാരികമായെടുത്ത തീരുമാനമെന്നായിരുന്നു വിശദീകരണം. സഭയ്ക്കുള്ളില്‍ കന്യാസ്ത്രീയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിച്ചില്ലെന്ന സഭാ നേതൃത്വത്തിന്റെ ആരോപണങ്ങള്‍ പൊളിയ്ക്കുന്ന തെളിവുകളും പൂറത്തുവന്നു. മദര്‍ സുപ്പീരിയര്‍ നവംബറില്‍ നല്‍കിയ നല്‍കിയ കത്തിന് മറുപടിയായി 2017 ഡിസംബര്‍ 10 ന് രൂപതാ ആസ്ഥാനത്ത് എത്താന്‍ സന്നദ്ധയാണെന്ന് വ്യക്തമാക്കിയാണ് കത്തയച്ചത്. താന്‍ തെറ്റുചെയ്തിട്ടില്ലെന്നും സത്യം തെളിയുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

 
First published: July 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍