• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sachin- Arya |സമ്മേളന നഗറിൽ സംഗമിച്ച് സച്ചിനും ആര്യയും; ആശംസകൾ ഏറ്റുവാങ്ങി പ്രതിശ്രുത വധൂവരന്മാർ

Sachin- Arya |സമ്മേളന നഗറിൽ സംഗമിച്ച് സച്ചിനും ആര്യയും; ആശംസകൾ ഏറ്റുവാങ്ങി പ്രതിശ്രുത വധൂവരന്മാർ

സി. പി. എം സംസ്ഥാന സമ്മേളന വേദിയിൽ താരമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട്, ബാലുശ്ശേരി എം. എൽ. എ സച്ചിൻ ദേവും.

  • Share this:
കൊച്ചി: സി. പി. എം സംസ്ഥാന സമ്മേളന വേദിയിലെ താരമായിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും (Mayor Arya Rajendran) കോഴിക്കോട്, ബാലുശ്ശേരി എം. എൽ. എ സച്ചിൻ ദേവും (Sachin Dev M L A). ഇരുവരു വിവാഹിതരാകുന്ന (Marriage) വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സമ്മേളന വേദിയിൽ ഇരുവരും ഒരുമിച്ച് എത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മറ്റിയെ പ്രതിനിധികരിച്ചാണ് ആര്യ രാജേന്ദ്രൻ സമ്മേളനത്തിൽ പങ്കെടുന്നത്. എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറിയും, ബാലുശ്ശേരി എം. എൽ. എയുമായ  സച്ചിൻ ദേവ് കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രതിനിധിയാണ്.

സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ ഇരുവർക്കും ഒപ്പമുള്ള ചിത്രം ഡി. വൈ. എഫ്. ഐ സംസ്ഥാന ട്രഷററും, സമ്മേളന പ്രതിനിധിയുമായ എസ്. കെ. സജേഷാണ് ഫെയ്സ്ബുക്കിൽ ഇരുവർക്കും ഒപ്പമുള്ള ചിത്രം ആദ്യം പങ്കുവെച്ചത്. പിന്നീട് സച്ചിൻ ദേവും അതേ ചിത്രം തൻ്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് ഇരുവരും സമ്മേളനത്തിൽ പങ്കെടുക്കുന്ന വിവരം മറ്റ് പ്രതിനിധികളും, പാർട്ടി പ്രവർത്തകരും അറിഞ്ഞത്. ഇതോടെ നിരവധി പാർട്ടികാർ ഇരുവർക്കുമൊപ്പമുള്ള  ചിത്രങ്ങൾ പകർത്താൻ രംഗത്ത് വന്നത്. ആദ്യ രണ്ട് ദിവസവും പ്രതിനിധി സമ്മേളനം കഴിഞ്ഞ് ആര്യയും, സച്ചിനും പുറത്തിറങ്ങിയപ്പോൾ ഇരുവർക്കും ഒപ്പം ഫോട്ടോ എടുക്കാൻ പാർട്ടിക്കാർ മത്സരിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. ഒപ്പം  നിന്നുള്ള ഫോട്ടോയെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച എല്ലാവരെയും ചേർത്ത് നിറുത്തി ഫോട്ടോയെടുപ്പിച്ചാണ് സച്ചിനും, ആര്യയും പറഞ്ഞയച്ചത്.

സമ്മേളനം രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ആര്യയ്ക്കും, സച്ചിനും പുസ്തകങ്ങൾ സമ്മാനിച്ചു കൊണ്ടാണ് പൊളിറ്റ് ബ്യൂറോ അംഗമായ എം. എ. ബേബി ഇരുവർക്കും ആശംസകൾ അറിയിച്ചത്.

ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ. ഐ. സി ഏജന്‍റായ ശ്രീലതയുടേയും മകളാണ് ആര്യ.

ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച സച്ചൻ ബാലുശ്ശേരിയിൽ നിന്ന് മികച്ച വിജയം നേടി നിയമസഭയിലെത്തിയത്. എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. എസ്. എഫ്. ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ സച്ചിൻ സി. പി. എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമ ബിരുദധാരിയാണ്. ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി ആര്യ രാജേന്ദ്രൻ എത്തിയിരുന്നു. 15ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്
Published by:Sarath Mohanan
First published: