• HOME
 • »
 • NEWS
 • »
 • kerala
 • »
 • സിപിഎമ്മിനെ അനുകൂലിച്ച് സാദിഖലി തങ്ങള്‍; പ്രതിഷേധമുയര്‍ത്തി യുഡിഎഫ് നേതാക്കള്‍

സിപിഎമ്മിനെ അനുകൂലിച്ച് സാദിഖലി തങ്ങള്‍; പ്രതിഷേധമുയര്‍ത്തി യുഡിഎഫ് നേതാക്കള്‍

സര്‍ക്കാറിനോട് മൃദുസമീപനം സ്വീകരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയത്തിനുള്ള പിന്തുണയാണോ സാദിഖലി തങ്ങളുടെ പ്രതികരണം എന്നാണ് യു.ഡി.എഫില്‍ ഉയരുന്ന ചോദ്യം

 • Last Updated :
 • Share this:
  കോഴിക്കോട്: ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഇല്ലാതാവുന്നത് ഒരേപോലെ അപകടം ചെയ്യുമെന്ന സാദിഖലി തങ്ങളുടെ പ്രതികരണം യു.ഡി.എഫില്‍ ചര്‍ച്ചയാകുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇടതുപക്ഷമില്ലാത്ത കേരളം സങ്കല്‍പ്പിക്കാനാകുമോയെന്ന ചോദ്യത്തിന് ഉത്തരമായാണ് സാദിഖലി തങ്ങള്‍ ഇക്കാര്യം പറയുന്നത്. സര്‍ക്കാറിനോട് മൃദുസമീപനം സ്വീകരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയത്തിനുള്ള പിന്തുണയാണോ സാദിഖലി തങ്ങളുടെ പ്രതികരണം എന്നാണ് യു.ഡി.എഫില്‍ ഉയരുന്ന ചോദ്യം. ആശങ്ക അറിയിച്ച് യു.ഡി.എഫ് നേതാക്കള്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ബന്ധപ്പെടുന്നുണ്ട്.

  'കോണ്‍ഗ്രസ് ഇല്ലെങ്കില്‍ കേരളം എങ്ങനെയിരിക്കും. സി.പി.എമ്മില്ലാത്ത കേരളത്തെപ്പോലെ അത് വിനാശകരമായിരിക്കും. ചടുലമായ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാനും ഫാസിസത്തെ ചെറുക്കാനും എല്ലാ പാര്‍ട്ടികളും - കോണ്‍ഗ്രസ്, സി.പി.എം, ഐ.യു.എം.എല്‍ - ഇവിടെ ഉണ്ടായിരിക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഞങ്ങള്‍ എതിരല്ല'.- ഇതായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

  Also Read-'വിധവയായത് അവരുടെ വിധി'; കെ കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ച് എം എം മണി

  സാദിഖലി തങ്ങളുടെ പ്രസ്താവന സി.പി.എം കേന്ദ്രങ്ങള്‍ പ്രചാരണ ആയുധമാക്കുന്നുണ്ട്. സി.പി.എം രാഷ്ട്രീയത്തിന് പാണക്കാട് തങ്ങള്‍ നല്‍കിയ പിന്തുണയായാണ് ഇത് വ്യഖ്യാനിക്കപ്പെടുന്നത്. ഇതോടെയാണ് യു.ഡി.എഫ് നേതാക്കള്‍ക്ക് ആശങ്ക വര്‍ധിച്ചത്. ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചതോടെ മുന്നണി മാറ്റം വേണമെന്ന നിലപാടിലാണ് പി.കെ കുഞ്ഞാലിക്കുട്ടി പക്ഷം. പാര്‍ട്ടി ഫോറങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായില്ലെങ്കിലും സ്വകാര്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി കെ.ടി ജലീലുമായി കൂടിക്കാഴ്ച നടത്തിയതും സര്‍ക്കാറിനെ നേരിട്ട് വിമര്‍ശിക്കാന്‍ തയ്യാറാകാത്തത് ഇതിന്റെ സൂചനയാണെന്ന് പല കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി ഫോറങ്ങളില്‍ ഈ നിലപാടിന് സ്വീകാര്യത ലഭിക്കാതിരുന്നതില്‍ ഔദ്യോഗിക ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല.

  Also Read-ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേരളത്തിൽ സ്ഥിരീകരിച്ചു

  ഈ ഘട്ടത്തില്‍ സാദിഖലി തങ്ങള്‍ ഈ രീതിയില്‍ പ്രസ്താവന നടത്തിയത് കുഞ്ഞാലിക്കുട്ടിയുടെ ലൈനിനുള്ള പിന്തുണയാണോയെന്നാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. വിഷയം ചര്‍ച്ചയായെങ്കിലും സാദിഖലി തങ്ങള്‍ തിരുത്തല്‍ പ്രസ്താവനയൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഇത് യു.ഡി.എഫ് നേതാക്കളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. എല്‍.ഡി.എഫിലേക്കില്ലെന്ന് സാദിഖലി തങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിനോട് മൃദു സമീപനം സ്വീകരിച്ചുവെന്നത് ശ്രദ്ധേയമാണ്.

  പ്രാദേശിക കക്ഷികളാണ് ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് നില്‍ക്കുന്നതെന്ന അഭിമുഖത്തിലെ ചോദ്യത്തോട് സാദിഖലി തങ്ങള്‍ നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിലെ പരാമര്‍ശം നിഷേധിക്കാനും സാദിഖലി തങ്ങള്‍ തയ്യാറായിട്ടില്ല.

  'ദേശീയ സാഹചര്യം പരിശോധിച്ചാല്‍, കോണ്‍ഗ്രസിനേക്കാള്‍ പ്രാദേശിക പാര്‍ട്ടികളാണ് ബിജെപിയെ പ്രതിരോധിച്ചത്. ഉദാഹരണത്തിന്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ താമര വിരിഞ്ഞിട്ടില്ല, അതേസമയം കോണ്‍ഗ്രസ് ഭരിച്ചിരുന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് അനായാസമായ മുന്നേറ്റമുണ്ടായി. കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ കാര്‍ഡും കളിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപിക്കെതിരായ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്നത് ന്യായമാണോ?'- ഇതായിരുന്നു ചോദ്യം.

  അതിന് സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങിനെ. 'അവിടെ നിങ്ങള്‍ക്ക് ഒരു പോയിന്റുണ്ട്. പ്രാഥമികമായി കോണ്‍ഗ്രസാണ് അതിന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. സഖ്യത്തിലുള്ള മറ്റുള്ളവര്‍ക്ക് അവരെ സഹായിക്കാനേ കഴിയൂ. തിരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളും വിപുലീകരിക്കാന്‍ കോണ്‍ഗ്രസിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. കൂടാതെ, തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ അത് മുട്ടുമടക്കുന്ന പ്രതികരണമാകരുത്. മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം, സിപിഎമ്മുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പിന്തുണയ്ക്കണം. സി.പി.എമ്മിന്റെ പ്രശ്നം കണക്കിലെടുത്താല്‍ അത് ഇന്ത്യയിലാകെയുള്ള ഒരു ശക്തിയല്ല, മറിച്ച് അത് കേരളത്തില്‍ മാത്രമാണ്. ഫാസിസത്തിനും വര്‍ഗീയതക്കുമെതിരായ പോരാട്ടത്തില്‍ നാം ദേശീയ വീക്ഷണത്തോടെ ചിന്തിക്കണം.'-

  ദേശീയ സാഹചര്യത്തില്‍ ചിന്തിക്കണമെന്നും കോണ്‍ഗ്രസ്സിനെ പിന്തുണക്കണമെന്നും പറയുമ്പോഴും മതനിരപേക്ഷ ശക്തികളെ കോണ്‍ഗ്രസ് ശക്തിപ്പെടുത്തണമെന്നും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണമെന്നുമുള്ള വിമര്‍ശന സ്വഭാവത്തിലുള്ള പ്രതികരണവും സാദിഖലി തങ്ങള്‍ നടത്തുന്നുണ്ട്.
  Published by:Naseeba TC
  First published: