• HOME
  • »
  • NEWS
  • »
  • kerala
  • »
  • സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലികുട്ടിയും കോടിയേരിയെ ആശുപത്രിയിൽ സന്ദര്‍ശിച്ചു

സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലികുട്ടിയും കോടിയേരിയെ ആശുപത്രിയിൽ സന്ദര്‍ശിച്ചു

ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Last Updated :
  • Share this:
    ചെന്നൈ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചികിത്സയില്‍ കഴിയുന്ന സി‌ പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. അപ്പോളോ ആശുപത്രിയിലെത്തിയായിരുന്നു സന്ദര്‍ശനം.

    ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. ആരോഗ്യപ്രശ്‌നം കാരണം സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞാണ് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സക്കായി ചെന്നൈയിലെത്തിയത്.

    Also Read- ആത്മരക്ഷാർത്ഥം പുലിയെ വെട്ടിക്കൊന്ന ആദിവാസി കർഷകനെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനം

    ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് തെയ്നാംപേട്ടിലെ അപ്പോളോ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തി. അമേരിക്കയിൽ കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് കഴിഞ്ഞ രണ്ട് ദിവസം വിവിധ പരിശോധനകൾ പൂർത്തിയാക്കിയത്.

    കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് നൽകുക. സന്ദർശകർക്ക് കർശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്. കഴിഞ്ഞ ദിവസം എയർ ആംബുലൻസ് മാർഗമാണ് കോടിയേരിയെ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

    Also Read- മരം മുറിക്കവേ പക്ഷികൾ കൂട്ടത്തോടെ ചത്ത സംഭവം; കരാറുകാരനെതിരെ നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി

    അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സ വേണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിലപ്പോൾ സമയം നീണ്ടേക്കും.

    മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.
    Published by:Rajesh V
    First published: