വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൊന്ന കേസിലെ പ്രതി പനങ്ങാട് സ്വദേശി സഫര്‍ഷാ അറസ്റ്റില്‍

കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, 90 ദിവസത്തിന് ശേഷവും കുറ്റപത്രം നല്കിയില്ലെന്നും അതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടികാട്ടി പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ചില്ലെന്ന് സർക്കാർ അഭിഭാഷകനും അറിയിച്ചതോടെ ഹൈക്കോടതി അന്വോഷണ ഉദ്യോഗസ്ഥനെ വിമർശിച്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

News18 Malayalam | news18
Updated: June 1, 2020, 4:35 PM IST
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൊന്ന കേസിലെ പ്രതി പനങ്ങാട് സ്വദേശി സഫര്‍ഷാ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 1, 2020, 4:35 PM IST
  • Share this:
കൊച്ചി: വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൊന്ന കേസിലെ പ്രതി പനങ്ങാട് സ്വദേശി സഫര്‍ഷാ അറസ്റ്റില്‍. എറണാകുളം സെൻട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

കഴിഞ്ഞദിവസം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല എന്ന് പ്രതിഭാഗം അഭിഭാഷകനും സര്‍ക്കാര്‍ അഭിഭാഷകനും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കുന്നു എന്നാണ് പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, ഇത് തെറ്റാണെന്നും ശരിയായ വസ്തുത കോടതിയെ ധരിപ്പിക്കുന്നതില്‍ പിഴവ് പറ്റി എന്നും കാണിച്ചു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ഉത്തരവായത്. ഹര്‍ജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.

You may also like:ടോം ജോസ് പടിയിറങ്ങി; പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]

കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, 90 ദിവസത്തിന് ശേഷവും കുറ്റപത്രം നല്കിയില്ലെന്നും അതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടികാട്ടി പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ചില്ലെന്ന് സർക്കാർ അഭിഭാഷകനും അറിയിച്ചതോടെ ഹൈക്കോടതി അന്വോഷണ ഉദ്യോഗസ്ഥനെ വിമർശിച്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഗുരുതര സ്വഭാവമുള്ള ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് പൊലിസിന്റെ വീഴ്ചായാണെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. എന്നാൽ, ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജാമ്യം നേടിയതെന്നും പൊലീസ് കണ്ടെത്തി.

തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് അന്വോഷിക്കുന്ന ഈ കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്. ഈ അപ്പീല്‍ പരിഗണിച്ചാണ് കോടതി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും പൊലീസ് അറസ്റ്റ്‌ ചെയ്തതും.

First published: June 1, 2020, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading