നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിക്കാം; 'ഇന്‍ കാര്‍ ഡൈനിംഗ്' ജൂൺ 30 മുതൽ

  സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിക്കാം; 'ഇന്‍ കാര്‍ ഡൈനിംഗ്' ജൂൺ 30 മുതൽ

  കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് 'ഇന്‍-കാര്‍ ഡൈനിംഗ്' എന്ന പേരിലുള്ള പദ്ധതി

  In Car Dining

  In Car Dining

  • Share this:
  തിരുവനന്തപുരം: റെസ്റ്റോറൻ്റുകളിൽ കയറാതെ പുറത്ത് കാറിലിരുന്ന് ഭക്ഷണം കഴിക്കാൻ സംവിധാനവുമായി കെടിഡിസി.  കോവിഡ് കാലത്ത് യാത്രക്കിടയിൽ  ഭക്ഷണം സുരക്ഷിതമായി കഴിക്കാൻ വഴിയൊരുക്കുകയാണ്പുതിയ പദ്ധതിയിലൂടെ കെടിഡിസി ലക്ഷ്യമിടുന്നത്. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം  കെടിഡിസിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റെസ്റ്റോറൻ്റുകളിലാണ് തയാറാകുന്നത്. 'ഇൻ കാർ ഡൈനിംഗ് ' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്

  'ഇൻ കാർ ഡൈവിംഗി'ൻ്റെ ഉദ്ഘാടനം ജൂൺ 30 ന്  കായംകുളം ആഹാർ റെസ്റ്റോറൻ്റിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ ആഹാർ റസ്റ്റോറൻ്റുകളിലും ഇതോടൊപ്പം ' ഇന്‍ കാര്‍ ഡൈനിംഗ് ' ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

  Also Read-പ്രണയാഭ്യർഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി പ്രതികാരം; നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് യുവസംരഭക

  പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളിൽ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കും.  വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യേണ്ട. ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കും.  ഇതു വഴി കോവിഡ് വ്യാപിക്കുന്ന സാഹചര്യം കുറയ്ക്കാനുമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

  കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്‍റെ ഭാഗമായാണ് കെടിഡിസി ഹോട്ടലുകളെ ഉപയോഗിച്ച്  ഈ പദ്ധതി നടപ്പിലാക്കുന്നത്.  പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിംഗ് തുടങ്ങാനും ആലോചിക്കുന്നുണ്ട്- മുഹമ്മദ് റിയാസ് പറഞ്ഞു.

  കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് 'ഇന്‍-കാര്‍ ഡൈനിംഗ്' എന്ന പേരിലുള്ള  പദ്ധതി. ഇതിലൂടെ കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ തയ്യാറാക്കി നല്‍കും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു.  പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.
  Published by:Asha Sulfiker
  First published:
  )}