• HOME
  • »
  • NEWS
  • »
  • kerala
  • »
  • അപകടരഹിത തീർഥാടനത്തിന് 'സേഫ് സോണ്‍': സഹായത്തിനായി ഈ നമ്പരുകളില്‍ വിളിക്കാം

അപകടരഹിത തീർഥാടനത്തിന് 'സേഫ് സോണ്‍': സഹായത്തിനായി ഈ നമ്പരുകളില്‍ വിളിക്കാം

ഹെല്‍പ്പ് നമ്പര്‍: ഇലവുങ്കല്‍:-09400044991, 09562318181, എരുമേലി:- 094 96367974, 08547639173, കുട്ടിക്കാനം:- 09446037100, 08547639176.

News18

News18

  • Share this:
    ശബരിമലയിൽ എത്തുന്ന ഭക്തര്‍ക്ക് സുരക്ഷയൊരുക്കി സേഫ് സോണ്‍ പദ്ധതി. വാഹനാപകടം ഉള്‍പ്പെടെ ഏത് അടിയന്തര സാഹചര്യങ്ങളിലും തീര്‍ഥാടകരെ സഹായിക്കാൻ ഹെല്‍പ്‌ലൈന്‍ നമ്പറുകളും റെഡിയായി. ഹെൽപ് ലൈൻ നമ്പരുകൾ കൂടാതെ ഇ-മെയിലായും സഹായം ലഭ്യമാകും. (safezonesabarimala@gmail.com).

    പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും തീര്‍ഥാകടരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷ അതോറിട്ടിയും സംയുക്തമായി നടപ്പിലാക്കുന്നതാണ് സേഫ് സോണ്‍ പദ്ധതി.  തീര്‍ഥാടനകാലം അവസാനിക്കുന്നത് വരെ 400 കിലോ മീറ്റര്‍ വ്യാപ്തിയില്‍ സേവനം ലഭിക്കും. അപകടരഹിതമായ തീര്‍ത്ഥാടനകാലം ഭക്തര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.

    ചെക്ക് പോസ്റ്റുകള്‍, ടോള്‍ ബൂത്തുകള്‍, ഇടത്താവളങ്ങള്‍, ഗുരുസ്വാമിമാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കിടയില്‍ സേഫ് സോണ്‍ പദ്ധതിയെക്കുറിച്ച് ആറുഭാഷകളിലായി ലഘു ലേഖകള്‍ വിതരണം ചെയ്യുമെന്ന് സ്പെഷൽ ഓഫീസര്‍ പി.ഡി സുനില്‍ ബാബു പറഞ്ഞു.
    ഇലവുങ്കല്‍ സേഫ് സേണ്‍ മെയിന്‍ കണ്‍ട്രോള്‍ ഓഫീസ് കൂടാതെ എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ടു സബ് ഡിവിഷനുകളും പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് സോണില്‍ ഇലവുങ്കല്‍, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്.

    Also Read ശബരിമലയിൽ കർശന സുരക്ഷ; മേൽനോട്ടച്ചുമതലയ്ക്ക് 3 എസ്.പിമാർ

    അപകടമുണ്ടായാല്‍ അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശുപത്രികളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ ഉപയോഗിക്കും. വാഹനങ്ങള്‍ തകരാറിലായാല്‍ ഗതാഗതതടസം ഉണ്ടാകാതെ മാറ്റി സൗജന്യമായി അറ്റകുറ്റപ്പണി നടത്തും. 40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് ടയര്‍ പഞ്ചര്‍/ റിപയര്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 35 വാഹന നിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തനസജ്ജമാണ്.

    First published: