കൊല്ലം: പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽകുടുങ്ങിയ സേഫ്റ്റി പിൻ അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന് സുലേഖ ദമ്ബതികളുടെ മകന് മുഹമ്മദ് ഇസിന്റെ (10 മാസം) തൊണ്ടയില്‍ കുടുങ്ങിയ പിന് ആണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
തൊണ്ടയിൽ കുടുങ്ങിയ പിന് തുറന്നിരുന്ന അവസ്ഥയിൽ ആയതിനാൽ, അത്യന്തം അപകടം നിറഞ്ഞ ശത്രക്രിയയാണ് നടത്തിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. പിൻ തുറന്നിരുന്നതിനാൽ കുട്ടിയുടെ വായ അടയ്ക്കാന്‍ കഴിഞ്ഞില്ല. അസ്വസ്ഥത കാരണം നിര്‍ത്താതെ കരഞ്ഞ കുട്ടി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു.
കളിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ പിൻ കുടങ്ങിയതോടെ വീട്ടുകാർ ഉടൻ തന്നെ കരുനാഗപ്പള്ളിയിലുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ വെച്ച് പിൻ എടുക്കാൻ ശ്രമിച്ചെങ്കിലും കൂടുതല്‍ അകത്തേക്കു പോയി. ഇതോടെയാണ് കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ച് അനസ്തേഷ്യ നല്കി ലാറിന്ഗോസ്കോപ്പിലൂടെ പിന് വിജയകരമായി പുറത്തെടുക്കുകയായിരുന്നു.
പിന്നിന്റെ മുകള്‍ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂര്‍ത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നതു കൊണ്ടാണു വായ അടയ്ക്കാന്‍ കഴിയാതിരുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടയ്ക്ക് കുട്ടിയുടെ കരച്ചില് ഒഴിവാക്കാനായി പാല് നല്‍കിയത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇ. എന്‍. ടി, ക്രിട്ടിക്കല്‍ കെയര്‍, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
കലിപൂണ്ട കാട്ടാനയിൽ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ടോമി യാത്രയായി; സ്വന്തം ജീവൻ ബലി കൊടുത്ത വളർത്തുനായ
സ്വന്തം ജീവൻ നൽകി ടോമി എന്ന വളർത്തുനായ ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ഉടമയെയും കുടുംബത്തെയും. മറയൂർ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വീട് ആക്രമിക്കാനെത്തിയ കൊമ്പനെ വളർത്തുനായ പ്രതിരോധിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് വീട്ടിനുള്ളിൽ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു സോമനും കുുടുംബവും. ടോമിയെ കൊമ്പിൽ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണിൽ വളർത്തുനായ മാന്തിയതോടെ ഒറ്റയാൻ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.
Also Read-
'സമയം നിശ്ചലമായി നില്ക്കുന്ന സ്ഥലം'; 130 വര്‍ഷം പഴക്കമുള്ള ഈ ഫാം ഹൗസ് നിങ്ങളെ ആശ്ചശ്യപ്പെടുത്തും
ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന ആന, കൃഷി സ്ഥലങ്ങളിൽ നാശം വരുത്തുന്നത് പതിവായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന ഇറങ്ങിയത്. ചിന്നംവിളിച്ചു പാഞ്ഞെത്തിയ ആന കണ്ണിൽ കണ്ടതെല്ലാം ചവിട്ടി മെതിച്ചു. അതിനു ശേഷമാണ് സോമന്റെ പറമ്പിലേക്ക് കയറിയത്. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.
കാൽ കമ്പിവേലിയിൽ കുരുങ്ങിയതിന്റെ കലിയിൽ പാഞ്ഞെത്തിയ ആന, വീടിന്റെ മുൻവശത്തെ തൂണ് തകർക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയത്താണ് ടോമി തുടൽ പൊട്ടിച്ച് ഓടിയെത്തി, ആനയുടെ കാലിൽ കടിച്ചത്. ഇതോടെ ആന ടോമിക്കു നേരെ തിരിയുകയായിരുന്നു. ഉച്ചത്തിൽ കുരച്ചുകൊണ്ട് ആനയെ ഭയപ്പെടുത്താൻ ടോമി ശ്രമിച്ചെങ്കിലും ആന പാഞ്ഞടുത്തു. ടോമിയെ കുമ്പിൽ കോർത്ത് ആന തൂക്കിയെടുത്തു. ആനക്കൊപ്പം വയറിൽ തുലഞ്ഞുകയറിയതോടെ പ്രാണവേദന സഹിക്കാനാകാതെ ടോമി, ആനയുടെ കണ്ണിൽ ശക്തമായി മാന്തുകയായിരുന്നു. ഇതോടെ ടോമിയെ വലിച്ചെറിഞ്ഞ ശേഷം ആന പിൻവാങ്ങുകയായിരുന്നു.
ആന പോയതോടെ, വീട്ടുകാർ പുറത്തിറങ്ങി, ടോമിക്ക് ശുശ്രൂഷ നൽകി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.