• HOME
  • »
  • NEWS
  • »
  • kerala
  • »
  • Saffron Colour | അങ്കണവാടി കെട്ടിടത്തിന് കാവി നിറമടിച്ചത് വിവാദമായി; കര്‍ശന നടപടി വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Saffron Colour | അങ്കണവാടി കെട്ടിടത്തിന് കാവി നിറമടിച്ചത് വിവാദമായി; കര്‍ശന നടപടി വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

മൂന്നു നിറത്തിലുള്ള പെയിന്റുകള്‍ ലഭിച്ചെന്നും അത് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ നല്‍കിയെന്നും പഞ്ചായത്തംഗം വിശദീകരിച്ചു

  • Share this:
    തിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് അങ്കണവാടി(Anganvadi) കെട്ടിടത്തിന് കാവി നിറമടിച്ചത്(Saffron Colour) വിവാദത്തില്‍. അങ്കണവാടിയ്ക്ക് നേരത്തെയുണ്ടായിരുന്ന നിറം മാറ്റി കാവി നിറം കണ്ടതോടെയാണ് നാട്ടുകാര്‍ പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയത്.

    അങ്കണവാടി കെട്ടിടം കൈയേറി കാവി നിറം അടിച്ചത് അപലപനീയമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.


    അതേസമയം പഞ്ചായത്തംഗമായ ബിജെപി പ്രവര്‍ത്തകയുടെ അറിവോടെയാണ് അങ്കണവാടിയ്ക്ക് നിറം മാറ്റി നല്‍കിയതെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. 14ന് രാത്രിയായിരുന്നു സംഭവം. എന്നാല്‍ അങ്കണവാടി പെയിന്റ് ചെയ്യുന്നതിന് പഞ്ചായത്ത് ഫണ്ട് ഇല്ലാത്തത് കാരണം സ്‌പോണ്‍സര്‍മാര്‍ വഴിയാണ് പെയിന്റ് ലഭിച്ചതെന്നാണ് പഞ്ചായത്തംഗത്തിന്റെ വിശദീകരണം.

    മൂന്നു നിറത്തിലുള്ള പെയിന്റുകള്‍ ലഭിച്ചെന്നും അത് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ നല്‍കിയെന്നും പഞ്ചായത്തംഗം കവിത വിശദീകരിച്ചു. കാവി നിറമടിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതാണെന്നും പുതിയ നിറം നല്‍കാന്‍ നിര്‍ദേശം നല്‍കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

    Accident Death | മലയാളി വ്യോമസേനാ പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു

    കൊച്ചി: മലയാളി വ്യോമസേനാ(Air Force) പൈലറ്റ് അസമില്‍ വഹനാപകടത്തില്‍(Accident) മരിച്ചു(Death). കിഴക്കമ്പലം സ്വദേശി ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ്(25) ആണ് മരിച്ചത്. ടെസ്പുരില്‍ നിന്ന് ജോര്‍ഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഗോലഗാട്ട് ജില്ലയില്‍ ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റാണ് ജോര്‍ജ്.

    Also Read-അതിഥി തൊഴിലാളികൾക്ക് കോവിഡിൽ നിന്നും കവചമൊരുക്കി എറണാകുളം; തൊഴിലാളികൾക്കായി നാന്നൂറോളം ക്യാമ്പുകൾ

    ജോര്‍ജ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍നടപടികള്‍ക്കായി ഗോലഗാട്ടിലേയ്ക്ക് അയച്ചു. ട്രെയിലറിന്റെ സഹഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

    ജോര്‍ജിന്റെ ബന്ധുക്കള്‍ അസമിലേക്ക് പുറപ്പെട്ടു. എസ്ബിടി മാനേജരായിരുന്ന വെള്ളൂര്‍ പക്കാമറ്റത്തില്‍ പിപി കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്. സഹോദരന്‍: ജിക്കു കുര്യാക്കോസ്.
    Published by:Jayesh Krishnan
    First published: