'ആരെയും നിന്ദിച്ചില്ല: പ്രസിദ്ധീകരിച്ച നവോത്ഥാന നായകരാരും മന്നത്തേക്കാൾ കുറഞ്ഞവരല്ല': അക്കാദമി

'കേരളം ഓര്‍മ്മസൂചിക' എന്ന ഡയറിയില്‍ നവോത്ഥാന നായകരുടെ പട്ടികയില്‍ മന്നത്തു പത്മനാഭന്‍റെ ചിത്രം ഉണ്ടായിരുന്നില്ല

news18india
Updated: February 8, 2019, 3:09 PM IST
'ആരെയും നിന്ദിച്ചില്ല: പ്രസിദ്ധീകരിച്ച നവോത്ഥാന നായകരാരും മന്നത്തേക്കാൾ കുറഞ്ഞവരല്ല': അക്കാദമി
nss-academy
  • Share this:
തൃശൂർ: എൻ.എസ്.എസിന്റെ വിമർശനത്തിന് മറുപടി നൽകി സാഹിത്യ അക്കാദമി രംഗത്ത്. മന്നത്ത് പത്മനാഭനെ മനഃപൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ജാതിമത സാമൂദായിക പരിഗണനകള്‍ ഉണ്ടായിട്ടില്ലെന്നും സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ പറഞ്ഞു.

മന്നത്ത് പത്മനാഭന്റെ സംഭാവനകളെ അക്കാദമി അംഗീകരിക്കുന്നതായും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ ഇത് സംബന്ധിച്ച ആരോപണം, കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും ഡോ. കെ.പി.മോഹനന്‍ വിമർശിച്ചു.

Also read: 'മന്നത്തു പത്മനാഭനെ കേരള സാഹിത്യ അക്കാദമി അപമാനിച്ചു':NSS

'കേരളം ഓര്‍മ്മസൂചിക' എന്ന ഡയറിയില്‍ നവോത്ഥാന നായകരുടെ പട്ടികയില്‍ മന്നത്തു പത്മനാഭന്‍റെ ചിത്രം ഉണ്ടായിരുന്നില്ല. ഇത് മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും ‌സംഘാടകരുടെ ബോധപൂര്‍വമായ നടപടിയാണ് ഇതിനു പിന്നിലുള്ളതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആരോപിച്ചിരുന്നു.

ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. മന്നത്തു പത്മനാഭന്‍ ആരായിരുന്നു എന്നും, അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ എന്താണെന്നും നല്ലതുപോലെ ജനങ്ങള്‍ക്കറിയാം. അങ്ങനെയിരിക്കെ, ചരിത്രപുരുഷനായ മന്നത്തു പത്മനാഭനെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നുമായിരുന്നു സുകുമാരൻ നായർ പറഞ്ഞത്.
First published: February 8, 2019, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading