നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'കൈവിട്ടുപോകുമെന്ന് കരുതിയതല്ല'; മാപ്പ് പറഞ്ഞ് തിരുവോണം ബമ്പറിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ സെയ്തലവി

    'കൈവിട്ടുപോകുമെന്ന് കരുതിയതല്ല'; മാപ്പ് പറഞ്ഞ് തിരുവോണം ബമ്പറിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ സെയ്തലവി

    ഓണം ബമ്പർ അടിച്ചുവെന്നവകാശപ്പെട്ടു കൊണ്ടാണ് സെയ്തലവി മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ വൈകിട്ടോടെ യഥാർത്ഥ വിജയിയെ കണ്ടെത്തിയതോടെ ഓണം ബമ്പറിനേക്കാൾ വലിയ ട്വിസ്റ്റായിരുന്നു സംഭവിച്ചത്.

    സെയ്തലവി

    സെയ്തലവി

    • Share this:
      തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി അടിച്ചെന്ന പേരിൽ ആദ്യം വാർത്തകളിൽ നിറഞ്ഞത് വയനാട് പനമരം സ്വദേശിയായ പ്രവാസി സെയ്തലവിയുടെ പേരാണ്. പിന്നീടാണ് യഥാർത്ഥ വിജയി തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലൻ ആണെന്ന് സ്ഥിരീകരിച്ചത്. സുഹൃത്തിനെ പറ്റിക്കാൻ ചെയ്തതാണെന്നും ഇത്ര വലിയ പ്രശ്നമായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് സെയ്തലവി ഇപ്പോൾ.

      Also Read- Thiruvonam Bumper| കോടിപതിയായത് അമ്മയോട് പോലും പറഞ്ഞില്ല; ഓട്ടോ ഓടിച്ച് ഇനിയും ഇവിടെത്തന്നെ ഉണ്ടാകും; കോടീശ്വരന്റെ പത്രാസ് ഇല്ലാതെ

      ലോട്ടറിയടിച്ചെന്ന വിവരം ഇത്രവലിയ പ്രശ്‌നമായി മാറുമെന്ന് അറിയുമായിരുന്നില്ലെന്നാണ് സെയ്തലവി വീഡിയോയിൽ പറഞ്ഞത്.
      ഓണം ബമ്പർ അടിച്ചുവെന്നവകാശപ്പെട്ടു കൊണ്ടാണ് സെയ്തലവി മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ വൈകിട്ടോടെ യഥാർത്ഥ വിജയിയെ കണ്ടെത്തിയതോടെ ഓണം ബമ്പറിനേക്കാൾ വലിയ ട്വിസ്റ്റായിരുന്നു സംഭവിച്ചത്. കൊച്ചി മരട് സ്വദേശിക്കാണ് ബംബറടിച്ചതെന്ന വിവരം പുറത്തുവരുന്നതുവരെ സെയ്തലവിയായിരുന്നു വാർത്താതാരം.

      Also Read- Thiruvonam Bumper | 12കോടി ദുബായ്ക്കാരൻ സെയ്തലവിക്കല്ല; തൃപ്പൂണിത്തുക്കാരൻ ഓട്ടോ ഡ്രൈവർ ജയപാലന് !

      കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ എറണാകുളത്തെ ബാങ്കിൽ സമർപ്പിച്ചു. 12 കോടി രൂപയുടെ ഭാഗ്യക്കുറിയായിരുന്നു ജയപാലൻ നേടിയത്.

      Also Read- തിരുവോണം ബമ്പർ; സെയ്തലവിക്ക് അയച്ചത് ഫേസ്ബുക്കില്‍ നിന്ന് കിട്ടിയ ഫോട്ടോയെന്ന് സുഹൃത്ത്; ആശയക്കുഴപ്പത്തിന് പിന്നിലെന്ത്?



      സുഹൃത്തു വഴി താനെടുത്ത ടിക്കറ്റിനാണ് ഓണം സമ്മാനമെന്നായിരുന്നു പ്രവാസിയായ സെയ്തലവി ആദ്യം പറഞ്ഞിരുന്നത്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സുഹൃത്ത് ഫോട്ടോ എടുത്ത് അയച്ചെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ തന്റെ സുഹൃത്തിനെ പറ്റിക്കാൻ വേണ്ടിയായിരുന്നു ബമ്പറടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തു വന്നതെന്നും സംഗതി ഇത്ര വലിയ പ്രശ്‌നമാകുമെന്ന് അറിയുമായിരുന്നില്ലെന്നുമാണ് ഒടുവിൽ സെയ്തലവി പറഞ്ഞത്. തെറ്റു പറ്റിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും സെയ്തലവി പറഞ്ഞു.
      Published by:Rajesh V
      First published:
      )}