'വിവാഹ രജിസ്‌ട്രേഷനും ഇല്ല' പ്രവാസി വ്യവസായിയോട് ആന്തൂര്‍ നഗരസഭ ശത്രുതാമനോഭാവം പുലര്‍ത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹം നടത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്തുതരില്ലെന്നായിരുന്നു ഭീഷണി

news18
Updated: June 21, 2019, 7:20 AM IST
'വിവാഹ രജിസ്‌ട്രേഷനും ഇല്ല' പ്രവാസി വ്യവസായിയോട് ആന്തൂര്‍ നഗരസഭ ശത്രുതാമനോഭാവം പുലര്‍ത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
anthoor suicide
  • News18
  • Last Updated: June 21, 2019, 7:20 AM IST
  • Share this:
അശ്വിന്‍ വല്ലത്ത്

കണ്ണൂര്‍: പ്രവാസി വ്യവസായി സാജനോട് ആന്തൂര്‍ നഗരസഭാ അധികൃതര്‍ ശത്രുതാമനോഭാവം പുലര്‍ത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആകില്ലെന്ന് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ പറഞ്ഞെന്ന് അവസാനം ഇവിടെ വിവാഹം നടത്തിയ കുടുംബം വ്യക്തമാക്കി. വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ഉണ്ടായ തര്‍ക്കവും സാജനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സാജന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ അവാസാനമായി വിവാഹം നടന്നത്. കള്ളിങ്കീല്‍ പദ്മനാഭന്റെ മകളുടെ വിവാഹമായിരുന്നു ഇത്. സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നഗരസഭ സെക്രട്ടറി അടക്കമുള്ളവരുടെ സമ്മര്‍ദ്ദം തുടങ്ങിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹം നടത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്തുതരില്ലെന്നായിരുന്നു ഭീഷണി.

Also Read: ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ പൊലീസ്; മുംബൈ അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത്

ഇത്തരം ഭീഷണികള്‍ സാജനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നെന്ന് സുഹൃത്തും വധുവിന്റെ അച്ഛനുമായ കള്ളിങ്കീല്‍ പദ്മനാഭന്‍ പറഞ്ഞു. സാജനോട് ആന്തൂര്‍ നഗരസഭാ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന ശത്രുതാമനോഭാവത്തിന്റെ തെളിവുകളാണ് ഇതോടെ പുറത്തുവരുന്നത്. ലൈസന്‍സിന്റെ പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ ശ്രമിച്ചാല്‍ നഗരസഭയ്ക്ക് മുന്നില്‍ സമരം ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം.

കഴിഞ്ഞദിവസമായിരുന്നു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയായ സാജന്‍ ആത്മഹത്യ ചെയ്തത്. കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളായിരുന്നു ഇയാളുടെ ആത്മഹത്യക്ക് പിന്നില്‍.

First published: June 21, 2019, 7:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading